പതിനാലാം രാവ് വേദിയിൽ സംഗീതമഴ പെയ്യിക്കാന്‍ ഖത്തറിന്‍റെ സ്വന്തം 'യേശുദാസ്'

പതിനാലാം രാവ് വേദിയിൽ സംഗീതമഴ പെയ്യിക്കാന്‍ ഖത്തറിന്‍റെ സ്വന്തം 'യേശുദാസ്'
മീഡിയവണ്‍ ഇന്ന് ഖത്തറിലൊരുക്കുന്ന 14 ാം രാവ് മാപ്പിളപ്പാട്ട് ഷോയിൽ പ്രമുഖ ഖത്തരി ഗായകൻ അലി അബ്ദുസ്സത്താർ പങ്കെടുക്കും. പ്രവാസികൾക്കിടയിൽ ഖത്തറിൻറെ യേശുദാസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
മീഡിയവണ്‍ ഇന്ന് ഖത്തറിലൊരുക്കുന്ന 14 ാം രാവ് മാപ്പിളപ്പാട്ട് ഷോയിൽ പ്രമുഖ ഖത്തരി ഗായകൻ അലി അബ്ദുസ്സത്താർ പങ്കെടുക്കും. പ്രവാസികൾക്കിടയിൽ ഖത്തറിൻറെ യേശുദാസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പരിപാടി
പുതുമയാര്‍ന്ന അവതരണം കൊണ്ട് ശ്രദ്ധേയമാവും. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെ വേദിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടിയുടെ റിഹേഴ്‌സല്‍ ദോഹയില്‍ നടന്നു.
പതിവു മാപ്പിളപ്പാട്ടുഷോകളില്‍ നിന്ന് ഏറെ പുതുമകളോടെയും സാങ്കേതികത്തികവോടെയുമാണ് മീഡിയവണ്‍ ഖത്തര്‍ മലയാളികള്‍ക്കായി ഒരുക്കുന്ന 14 ാം രാവ് ഷോയെന്ന് ഡയറക്ടര്‍ ജ്യോതി വെള്ളല്ലൂര്‍ പറഞ്ഞു. നാളെ വൈകിട്ട് ഏഴു മണിക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലരങ്ങേറുന്ന വ്യത്യസ്തമായ കലാവിഷ്‌കാരം മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കും. വേദികളെ ഇളക്കി മറിക്കുന്ന പ്രമുഖ ഖത്തരി ഗായകൻ അലി അബ്ദുസ്സത്താറിൻറെ സാന്നിധ്യം പരിപാടിക്ക് മാറ്റു കൂട്ടും. ഗായകരായ കെജി മാര്‍ക്കോസും വിളയില്‍ ഫസീലയും അഫ്‌സല്‍ രഹന തുടങ്ങിയവരും നേരത്തെ തന്നെ ദോഹയിലെത്തി.
വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്‍റെ ആദ്യ മാപ്പിളപ്പാട്ട് ഷോയെന്ന പ്രത്യേകതയും 14 ാം രാവിനുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ ഉമ്മമാരിലൂടെ മാപ്പിളപ്പാട്ടിന്‍റെ സമ്പന്ന ചരിത്രം അരങ്ങിലെത്തിക്കുന്ന ഇങ്ങനെയൊരു ഷോ ആദ്യമാണെന്ന് കെജി മാര്‍ക്കോസ് പറഞ്ഞു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെ ലക്ഷ്വറി ഹാളിലെ മുഴുവന്‍ സീറ്റുകള്‍ ദോഹയില്‍ ആസ്വാദകര്‍ ഉറപ്പുവരുത്തി കഴിഞ്ഞു. കോഴിക്കോട്ടെ പ്രശസ്തമായ എസ് ബാന്‍റ് ട്രൂപ്പാണ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്.
Adjust Story Font
16

