Quantcast

ഹുദൈദയും പരിസരവും പുനര്‍ നിര്‍മിക്കും; യുഎഇ- സൌദി സംയുക്ത പദ്ധതി

MediaOne Logo

Jaisy

  • Published:

    18 Jun 2018 11:43 AM IST

ഹുദൈദയും പരിസരവും പുനര്‍ നിര്‍മിക്കും; യുഎഇ- സൌദി സംയുക്ത പദ്ധതി
X

ഹുദൈദയും പരിസരവും പുനര്‍ നിര്‍മിക്കും; യുഎഇ- സൌദി സംയുക്ത പദ്ധതി

സൌദിയില്‍ നിന്നും യുഎഇയില്‍ നിന്നും പുതിയ വ്യോമ നാവിക മാര്‍ഗങ്ങളും പദ്ധതിയിലൂടെ നിര്‍മിക്കും

യമനിലെ ഹുദൈദ തുറമുഖവും തകര്‍ന്ന മേഖലയും പുനര്‍നിര്‍മിക്കാന്‍ സൌദിയും-യുഎഇയും സംയുക്ത പദ്ധതി പ്രഖ്യാപിച്ചു. സൌദിയില്‍ നിന്നും യുഎഇയില്‍ നിന്നും പുതിയ വ്യോമ നാവിക മാര്‍ഗങ്ങളും പദ്ധതിയിലൂടെ നിര്‍മിക്കും. യുദ്ധാനന്തരം പദ്ധതി തുടങ്ങാനാണ് നീക്കം.

തകര്‍ന്ന് തരിപ്പണമാണ് യമന്റെ ഭൂരിഭാഗവും. ഇതില്‍ ഏറ്റവും മോശം അവസ്ഥയിലുള്ളത് ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദയിലും സന്‍ആയിലുമാണ്. വ്യോമാക്രമണത്തിലാണ് ഈ മേഖലകള്‍ തകര്‍ന്നത്. ഇതില്‍ മോചനത്തിന്റെ വക്കിലുള്ള ഹുദൈദയെ പുനര്‍ നിര്‍മിക്കാനാണ് പദ്ധതി. യുഎഇയും സൌദിയും ഇതിനുള്ള സംയുക്ത പദ്ധതി പ്രഖ്യാപിച്ചു. സൌദി തലസ്ഥാനമായ റിയാദില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യുഎഇ സൌദി പ്രതിനിധികളാണ് പ്രഖ്യാപനം നടത്തിയത്.

ഏറ്റവും മോശമായ അവസ്ഥയിലാണ് യമനിലെ ആരോഗ്യ രംഗം. ഭക്ഷ്യ വസ്തുക്കള്‍ മതിയായ വിധം എത്തുന്നുമില്ല. ഇത് മുന്നില്‍ വെച്ചുള്ള പദ്ധതിയുമുണ്ട്. ഇത് വരെ യമനില്‍ നടത്തിയ പദ്ധതികളും യമന്‍ സൈന്യത്തെ പിന്തുണക്കുന്ന സഖ്യസേനയിലെ പ്രമുഖ വിഭാഗങ്ങള്‍ വിശദീകരിച്ചു.
പുതിയ സാഹചര്യത്തില്‍ വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കന്‍ ഭൌതിക സാഹചര്യം ഉപയോഗിച്ച് ചൈന വിപണിയില്‍ നിന്ന് അമിതലാഭം കൊയ്യുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് നികുതി വര്‍ദ്ധനവിന് മുതിര്‍ന്നത്. മണ്ടന്‍ തീരുമാനമെന്നായിരുന്നു ഇതിനെതിരായുള്ള ചൈനയുടെ പ്രതികരണം. ആഴ്ചകള്‍ക്ക് മുന്‍പാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ലോഹ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി കൂട്ടിയത്. ഇതിനെതിരായി ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പ്രതിഷേധം തുടരുകയാണ് . ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ വ്യവസായ യുദ്ധത്തിന് വഴിയൊരുക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ദരുടെ ആശങ്ക.

TAGS :

Next Story