Quantcast

ഉള്‍കാഴ്ചയുടെ കഥയുമായി ‘മശ്ഹദ്’

MediaOne Logo

admin

  • Published:

    18 Jun 2018 2:48 PM IST

ഉള്‍കാഴ്ചയുടെ കഥയുമായി ‘മശ്ഹദ്’
X

ഉള്‍കാഴ്ചയുടെ കഥയുമായി 'മശ്ഹദ്'

ആദ്യപ്രദര്‍ശനം ദുബൈയില്‍ നടന്നു; മാധ്യമപ്രവര്‍ത്തകന്‍ ഷാബുവാണ് സംവിധാനം

അന്ധവിദ്യാര്‍ഥിയുടെ ഉള്‍ക്കാഴ്ചയുടെ കഥപറയുന്ന 'മശ്ഹദ്' എന്ന ഹ്രസ്വസിനിമയുടെ ആദ്യപ്രദര്‍ശനം ദുബൈയില്‍ നടന്നു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഷാബുവാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് സിനിമയിലെ സംഭാഷണങ്ങള്‍.

കണ്ണില്‍ ഇരുട്ടാണെന്ന് നമ്മള്‍ കരുതുന്നവര്‍ എങ്ങനെ ചുറ്റുമുള്ള കാഴ്ചകളെ കാണുന്നു എന്ന അന്വേഷണമാണ് 'മശ്ഹദ്' എന്ന കൊച്ചുസിനിമ. മശ്ഹദ് എന്നാല്‍ കാഴ്ച എന്നാണര്‍ഥം. 2003 ലെ ഇറാഖ് അധിനിവേശകാലത്ത് നിന്നാണ് സിനിമ കഥ പറഞ്ഞുതുടങ്ങുന്നത്. ജന്മനാ അന്ധയായ റിദ അബ്ദുറഹീം എന്ന 13 കാരിയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യപ്രദര്‍ശനത്തിലെ ശ്രദ്ധാകേന്ദ്രവും റിദ എന്ന കൊച്ചുമിടുക്കിയായിരുന്നു. കണ്ണൂര്‍ സ്വദേശി അബ്ദുറഹീമിന്റെയും റസിയാബിയുടെയും മകളാണ് റിദ.

ഖലീജ് ടൈംസിലെ മാധ്യമപ്രവര്‍ത്തക ശെറൂഖ് സക്കറിയ, ഇറാഖി നടന്‍ യാസീന്‍ അല്‍ താജര്‍, മലയാളി വിദ്യാര്‍ഥിനി മെഹ്‍ലിക അമീന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അറബ്കവി ശിഹാബ് ഗാനിമും ചിത്രത്തില്‍ വേഷമിടുന്നു. ശരത് സുരേന്ദ്രനാണ് ഛായാഗ്രഹണം. ശ്രീകുമാരന്‍ നായരാണ് എഡിറ്റിങ്. ദീപക് ദേവിന്റതാണ് സംഗീതം. ഗലേറിയ സിനിമയില്‍ നടന്ന ആദ്യപ്രദര്‍ശനത്തില്‍ അണിയറപ്രവര്‍ത്തകരെ ആദരിച്ചു.

Next Story