Quantcast

സൌദി ശതകോടീശ്വരന്‍ മകളോടൊപ്പം സഞ്ചരിക്കുന്ന വീഡിയോ വൈറല്‍

വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയ രാജകുടുംബാഗമാണ് ഇദ്ദേഹം

MediaOne Logo

Web Desk

  • Published:

    25 Jun 2018 7:55 AM IST

സൌദി ശതകോടീശ്വരന്‍ മകളോടൊപ്പം സഞ്ചരിക്കുന്ന വീഡിയോ വൈറല്‍
X

സോഷ്യല്‍ മാധ്യമങ്ങളില്‍ സൌദി ശതകോടീശ്വരന്‍ വലീദ് ഇബ്നു തലാല്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയാണ്. മകളോടിക്കുന്ന വാഹനത്തില്‍ കൂടെ സഞ്ചരിക്കുന്ന വീഡിയോ ആണ് രാജകുമാരന്‍ കൂടിയായ ഇദ്ദേഹം പോസ്റ്റ് ചെയ്തത്. തലാലിന്റെ ഈ പോസ്റ്റിന് പിറകില്‍ മറ്റൊരു കഥ കൂടിയുണ്ട്.

മകളോടിക്കുന്ന വണ്ടിയില്‍ പേരക്കുട്ടികള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കാനിറങ്ങിയപ്പോള്‍ ഇരട്ടി മധുരമുണ്ടായിരുന്നു തലാല്‍ ഇബ്നു വലീദ് രാജകുമാരന്. ഒന്ന് മകള്‍ വാഹനമോടിക്കുന്നു എന്നത്. മറ്റൊന്ന് ചരിത്ര സന്തോഷമാണ്. വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയ രാജകുടുംബാഗമാണ് ഇദ്ദേഹം. അബ്ദുള്ള രാജാവിനോടായിരുന്നു വനിതാ ഡ്രൈവിങിനായി ഇദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. പേരക്കുട്ടികള്‍ക്കും വനിതകള്‍ക്കുമൊപ്പം റിയാദ് നഗരത്തിലും ഓഫീസായ കിംഗ്ഡം ടവറും കറങ്ങിയാണ് തലാല്‍ വീട്ടിലേക്ക് മടങ്ങിയത്.

TAGS :

Next Story