Quantcast

ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ്​ വിസ പുനസ്ഥാപിച്ചു

പത്ത്​ ദിവസത്തെ താമസാനുമതിയുള്ള വിസയാണ്​ പുനസ്ഥാപിച്ചത്

MediaOne Logo

Web Desk

  • Published:

    26 Jun 2018 5:44 AM GMT

ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ്​ വിസ പുനസ്ഥാപിച്ചു
X

ടൂറിസം മേഖലക്ക് ഉണർവ് പകരുക ലക്ഷ്യമിട്ട് ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ്
വിസ പുനസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയാണ്
പുനസ്ഥാപിച്ചത് . അഞ്ച് റിയാലാണ് വിസ നിരക്ക്.

കഴിഞ്ഞ ദിവസമാണ് പൊലീസ് ആന്റ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസൻ മുൻ മുഹ്സിൻ അൽ ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ്
പുറത്തുവന്നത് . വിനോദ സഞ്ചാര ആവശ്യാർഥം വരുന്നവർക്ക്
അഞ്ച്റിയാൽ ഫീസിൽ പത്ത് ദിവസത്തെ വിസ അനുവദിക്കാവുന്നതാണെന്ന് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള 129/2018ാം നമ്പർ ഉത്തരവ് പറയുന്നു. ഈ വിസ നീട്ടി നൽകാവുന്നതാണെന്നും ആർ.ഒ.പി അറിയിച്ചു. ഇതടക്കം രണ്ട്
പുതിയ വിസാ ഫീസുകളാണ് ഉത്തരവ് പ്രകാരം എൻട്രി വിസകളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത് .വിസ മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നവർ അമ്പത് റിയാൽ തിരിച്ചുകിട്ടാത്ത ഫീസ്
അനുവദിക്കണമെന്നതാണ് രണ്ടാമത്തേത് . ഇതുപ്രകാരം വിസിറ്റിങ്
വിസ, തൊഴിൽ വിസയാക്കി മാറ്റണമെന്നുള്ളവർ അമ്പത്
റിയാൽ ഫീസ് അടക്കേണ്ടി വരും. പത്ത് ദിവസം, ഒരു മാസം, ഒരു വർഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ടൂറിസ്റ്റ്
വിസകളാണ് ഇനി ഒമാനിൽ ലഭ്യമാവുക.

TAGS :

Next Story