Quantcast

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി എല്‍ഐസി

യുഎഇയിൽ തകാഫുൽ ഇൻഷുറൻസ്, റീ ഇൻഷുറൻസ് ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ്​എൽ.​ഐ.സി ലക്ഷ്യമിടുന്നത്​. ഐബിഎംസി ഇന്റർനാഷണൽ സ്ഥാപനവുമായാണ്​എൽ​.​ഐ.സി ധാരണയിലെത്തിയത്​.

MediaOne Logo

ആമി അബി

  • Published:

    13 July 2018 5:29 AM GMT

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി എല്‍ഐസി
X

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ പ്രവർത്തനങ്ങൾ യു.എ.ഇ ഉള്പ്പെഷടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിപുലപ്പെടുത്താൻ തീരുമാനം. ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ അബൂദബി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനകീയമാക്കാൻ ഗൾഫ് സ്ഥാപനങ്ങളുമായി കൈകോർക്കാനും ധാരണയായി.

യുഎഇയിൽ തകാഫുൽ ഇൻഷുറൻസ്, റീ ഇൻഷുറൻസ് ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് എൽ.ഐ.സി ലക്ഷ്യമിടുന്നത്. ഐബിഎംസി ഇന്റർനാഷണൽ സ്ഥാപനവുമായാണ് എൽ.ഐ.സി ധാരണയിലെത്തിയത് .

അബുദാബിയിലെ അൽ ബതീൻ പാലസ് മജ്‌ലിസിൽ നടന്ന ചടങ്ങിൽ ഐബിഎംസി ഇന്റർനാഷണൽ യുഎഇ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഹമഹമദിന്റെ സാന്നിധ്യത്തിൽ, ഐബിഎംസി ഗ്ലോബൽ നെറ്റ്വഅർക്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ പി. കെ. സജിത്കുമാർ, എൽഐസി ഇന്റർനാഷണൽ സിഇഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് ഖാൻഡ്വാൾ, എൽഐസി എക്‌സിക്യൂട്ടീവ് ഡയറക്ടർ മിനി ഐപ്പ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. രാജ്യാന്തര ഇൻഷൂറൻസ് വ്യവസായ മേഖലയിൽ രണ്ട് ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ളതാണ് എൽഐസി ഇന്റർനാഷണൽ.

ധാരണ രൂപപ്പെട്ടതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് ഐബിഎംസി ഇന്റർനാഷണൽ യുഎഇ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഹമദ് പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ദൃഢമാകാനും ഇതു പാതയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story