Quantcast

സൌദിയില്‍ ലേബര്‍ കോടതികള്‍ ഡിജിറ്റലാകുന്നു

തൊഴില്‍ തര്‍ക്കങ്ങളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ഏഴ് പ്രധാന നഗരങ്ങളിലാണ് കോടതി പ്രവര്‍ത്തനം തുടങ്ങുക.

MediaOne Logo

Web Desk

  • Published:

    6 Aug 2018 1:14 AM GMT

സൌദിയില്‍ ലേബര്‍ കോടതികള്‍ ഡിജിറ്റലാകുന്നു
X

സൗദിയില്‍ ഡിജിറ്റല്‍ ലേബര്‍ കോടതികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കും അന്തിമ ഘട്ടത്തില്‍ എത്തി. തൊഴില്‍ തര്‍ക്കങ്ങളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ഏഴ് പ്രധാന നഗരങ്ങളിലാണ് കോടതി പ്രവര്‍ത്തനം തുടങ്ങുക.

അടുത്ത മാസം മുതലാണ് ഡിജിറ്റല്‍ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുക. കോടതി കേസുകള്‍ അതിവേഗം തീര്‍പ്പാക്കും. ആദ്യ ഘട്ടത്തില്‍ ഏഴ് നഗരങ്ങള്‍ക്ക് പിന്നാലെ മറ്റു പ്രവിശ്യകളിലും കോടതി പ്രവര്‍ത്തിക്കും. ജനറല്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ പരിഗണിക്കും. ഇതിനായി 27 ബെഞ്ചുകളും ആറ് അപ്പീല്‍ കോടതികളിലായി 9 മൂന്നംഗ ബെഞ്ചുകളും സ്ഥാപിക്കുന്നുണ്ട്.

നീതിന്യായ മന്ത്രാലയവും, തൊഴില്‍ സാമൂഹിക വികസന മന്ത്രാലവും സംയുക്തമായാണ് പദ്ധതി നടത്തുക. തൊഴില്‍ കേസുകള്‍ ജുഡീഷ്യറിക്ക് കൈമാറുന്ന നടപടി പൂര്‍ത്തീകരിക്കും. ഇതിനായി ഒരു സംയുക്ത സംഘത്തെ രൂപീകരിച്ച് പ്രവര്‍ത്തമാരംഭിച്ചു. ഇതിലൂടെ ലേബര്‍ കോടതികളുടേയും അനുബന്ധ വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനാകും. രാജ്യാന്തര മേഖലയില്‍ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്താന്‍ സഹായിക്കുന്ന പ്രധാന കാല്‍വെപ്പായിരിക്കും പുതിയ നീക്കമെന്ന് നീതിന്യായ മന്ത്രാലയം പ്രത്യാശിച്ചു.

TAGS :

Next Story