Quantcast

ബഹ്റൈനിൽ വാറ്റ് അടുത്ത വര്‍ഷം നടപ്പാക്കിയേക്കും

വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഏകീകൃത ഗൾഫ് കരാർ ബഹ്റൈൻ അംഗീകരിച്ചതിന്റെ ചുവട് പിടിച്ചാണിത്

MediaOne Logo

Web Desk

  • Published:

    29 Aug 2018 2:15 AM GMT

ബഹ്റൈനിൽ വാറ്റ് അടുത്ത വര്‍ഷം നടപ്പാക്കിയേക്കും
X

ബഹ്റൈനിൽ മൂല്യവർധിത നികുതി അടുത്ത വർഷം ആദ്യത്തോടെ നടപ്പാക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ദർ. വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഏകീകൃത ഗൾഫ് കരാർ ബഹ്റൈൻ അംഗീകരിച്ചതിന്റെ ചുവട് പിടിച്ചാണിത്.

മൂല്യവർധിത നികുതി നടപ്പിലാക്കാനുള്ള ജിസിസി രാഷ്ട്രങ്ങളുടെ ഏകീക്യത കരാറിൽ ബഹ്റൈൻ ധന കാര്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഒപ്പ് വെച്ചിരുന്നു. വാറ്റ് നടപ്പിലാക്കുന്നതിനാവശ്യമായ ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് അടുത്ത വർഷം ആദ്യത്തോടെ രാജ്യത്ത് മൂല്യ വർധിത നികുതി നടപ്പിൽ വരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിഗമനം. സാധനങ്ങളിലും സേവനങ്ങളിലും അഞ്ച് ശതമാനം എന്ന കണക്കിലാണ് മൂല്യ വർധിത നികുതി ചുമത്തുകയെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അടിസ്ഥാന ഭക്ഷ്യ ഉല്പന്നങ്ങളിലും മരുന്നുകളിലും അനുബന്ധ വസ്തുക്കളിലും നികുതി വർധനവ് നടപ്പിലാക്കാൻ സാധ്യതയില്ല. ബഹുഭൂരിപക്ഷ ഉല്‍പന്നങ്ങൾക്കും ഈ നികുതി ബാധകമാകാത്തതിനാൽ കുറഞ്ഞ വരുമാനക്കാരായ പൗരന്മാരെ ഇത് ബാധിക്കില്ലെന്നാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ വാറ്റ് നികുതി ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി അല്‍ റുമെയ്ഹിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story