ഹൂതികളില്‍ നിന്നും ഹുദൈദ തുറമുഖം മോചിപ്പിക്കാന്‍ വിമതരും
150 ഹൂതികളാണ് ഇതിനകം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

യമനില്‍ ഹൂതികളില്‍ നിന്നും ഹുദൈദ തുറമുഖം മോചിപ്പിക്കാന്‍ വിമതരും രംഗത്ത്. 150 ഹൂതികളാണ് ഇതിനകം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സഖ്യസേനയും യമന്‍ സൈന്യവും മേഖലയില്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം ഐക്യരാഷ്ട്ര സഭ വിളിച്ചു ചേര്‍ത്ത സമാധാന യോഗം പരാജയപ്പെട്ടിരുന്നു. ഹൂതികള്‍ ചര്‍ച്ചക്ക് വിസമ്മതിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇതോടെ യമന്‍ സൈന്യവും സൌദി സഖ്യസേനയും ഹൂതികള്‍ക്കെതിരെ രംഗത്തെത്തി. രാജ്യത്തെ വിഘടനവാദികളും ഹൂതികള്‍ക്കെതരാണ്.
1990ന് മുമ്പുള്ളതു പോലെ യമന്‍ രണ്ടായി വിഭജിക്കണമെന്നാണ് വിഘടനവാദികള്‍ ആവശ്യപ്പെടുന്നത്. ആക്രമണങ്ങളില്‍ ഇതിനകം നൂറ്റി അമ്പതിലേറെ ഹൂതികള്‍ കൊല്ലപ്പെട്ടു.
യമനിലെ സ്ഥിതി അനുദിനം മോശമാവുകാണ്. ഭക്ഷണത്തിന് പോലും കടുത്ത ക്ഷാമമാണ്. ഐക്യരാഷ്ട്രസഭ നടത്തുന്ന സമാധാന നീക്കങ്ങളില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
Next Story
Adjust Story Font
16

