Quantcast

യു.എ.ഇയിൽ നിന്ന്​ മൃതദേഹം ​കൊണ്ടു പോകുന്നതിനുള്ള നിരക്ക്​ ഇരട്ടിയാക്കി മാറ്റിയ തീരുമാനത്തിനെതിരെ പ്രതിഷേധം

പ്രവാസലോകത്ത്​ മരിക്കുന്ന സാധാരണക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക ദുഷ്കരമാകുമെന്നാണ്​ സാമൂഹിക പ്രവർത്തകര്‍ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    28 Sep 2018 1:45 PM GMT

യു.എ.ഇയിൽ നിന്ന്​ മൃതദേഹം ​കൊണ്ടു പോകുന്നതിനുള്ള നിരക്ക്​ ഇരട്ടിയാക്കി മാറ്റിയ തീരുമാനത്തിനെതിരെ പ്രതിഷേധം
X

യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കി മാറ്റിയ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം. പ്രവാസലോകത്ത് മരിക്കുന്ന സാധാരണക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക ദുഷ്കരമാകുമെന്നാണ് സാമൂഹിക പ്രവർത്തകര്‍ പറയുന്നത്.

യു.എ.ഇയിൽ നിന്നുള്ള മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കിലോക്ക്
30 ദിർഹം വരെയായി നിരക്ക് ഉയർത്തിയ വിവരം ചൊവ്വാഴ്ചയാണ്
മീഡിയവൺ പുറത്തു കൊണ്ടുവന്നത്. കേന്ദ്രസർക്കാറിൽ നിന്ന്
ലഭിച്ച ഔദ്യോഗിക സർക്കുലറിന്റെ അടിസ്ഥാനത്തിലാണ്
നിരക്കുവർധനയെന്നാണ് എയർ ഇന്ത്യയുടെ വാദം. മറ്റ്
ഗൾഫ് രാജ്യങ്ങളിലെ നിരക്കുമായി ഏകീകരിക്കുക മാത്രമാണുണ്ടായതെന്ന എയർ ഇന്ത്യയുടെ വാദം തന്നെ ശരിയല്ലെന്നാണ്
സാമൂഹിക പ്രവർത്തകർ വ്യക്തമാക്കുന്നത്. സാധാരണക്കാരുടെ മൃതദേഹം കതറ്റിവിടാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും സന്നദ്ധ പ്രവർത്തകർ പങ്കുവെക്കുന്നു. എണ്ണമറ്റ പ്രവാസി കൂട്ടായ്മകളാണ്
തീരുമാനം പുന:പരിശോധിക്കണം എന്ന ആവശ്യവുമായി രംഗത്തുള്ളത്.
വിഷയത്തിൽ ഒറ്റക്കെട്ടായ നിലപാടാണ് വേണ്ടതെന്ന അഭിപ്രായമാണ്
പ്രവാസലോകത്തുള്ളത്.

TAGS :

Next Story