Quantcast

തീവ്ര ന്യൂനമര്‍ദം; ഒമാനില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി

ഒമാൻ തീരത്തെ അടുത്ത മൂന്ന് ദിവസത്തേക്ക് ചുഴലിക്കാറ്റ് ബാധിക്കില്ലെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് .

MediaOne Logo

Web Desk

  • Published:

    7 Oct 2018 1:21 AM GMT

തീവ്ര ന്യൂനമര്‍ദം; ഒമാനില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി
X

തീവ്ര ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ഒമാനില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി. ഒമാൻ തീരത്തെ അടുത്ത മൂന്ന് ദിവസത്തേക്ക് ചുഴലിക്കാറ്റ് ബാധിക്കില്ലെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് .

അറബിക്കടലിൽ രൂപം കൊണ്ട കാലാവസ്ഥാ മാറ്റം സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് സന്ദേശം ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പുറത്തിറക്കി. തീവ്ര ന്യൂനമർദം ഇതുവരെ കൊടുങ്കാറ്റായി മാറിയിട്ടില്ല. നിലവിൽ ഒമാൻ തീരത്ത് നിന്ന് 1550 കിലോമീറ്റർ അകലെയാണ് ന്യൂന മർദത്തിന്റെ സ്ഥാനം. കേന്ദ്ര ഭാഗത്ത് മണിക്കൂറിൽ 31 മുതൽ 50 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. പടിഞ്ഞാറ്,വടക്കു പടിഞ്ഞാറ് ദിശയിലേക്കാണ് തീവ്ര ന്യൂനമർദത്തിന്റെ സഞ്ചാരമെന്നും സിവിൽ ഏവിയേഷൻ അതോരിറ്റി അറിയിപ്പിൽ പറയുന്നു. ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ മാറ്റം നിരീക്ഷിച്ച് വരുകയാണെന്നും പൊതുജനങ്ങൾക്കായി സമയാസമയങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകളും റിപ്പോർട്ടുകളും പുറത്തുവിടുമെന്നും ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.

TAGS :

Next Story