യമനിലെ ഹുദൈദ തുറമുഖം തിരിച്ചു പിടിക്കാനുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം 600 കവിഞ്ഞു
ഇന്നലെ രാത്രിയും പകലുമായി നടന്ന ഏറ്റുമുട്ടലില്‍ മാത്രം നൂറ്റി അന്‍പത് പേരെയാണ് വധിച്ചത്. ആക്രമണത്തില്‍ ഏഴ് സാധാരണക്കാരും മരിച്ചു.

യമനിലെ ഹുദൈദ തുറമുഖം തിരിച്ചു പിടിക്കാനുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം 600 കവിഞ്ഞു. ഇന്നലെ രാത്രിയും പകലുമായി നടന്ന ഏറ്റുമുട്ടലില്‍ മാത്രം നൂറ്റി അന്‍പത് പേരെയാണ് വധിച്ചത്. ആക്രമണത്തില്‍ ഏഴ് സാധാരണക്കാരും മരിച്ചു.
ഹുദൈദ തുറമുഖം തിരിച്ചു പിടിക്കാന്‍ ആക്രമണം ശക്തമാക്കിയത് കഴിഞ്ഞ മാസമാണ്. സൌദി സഖ്യസേന വ്യോമാക്രമണത്തോടെയാണ് യമന്‍ സൈന്യത്തെ സഹായിക്കുന്നത്. ഒരു മാസത്തിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 600ലേറെ ഹൂതികളാണ്. ഇന്നലെ രാത്രിയും ഇന്ന് പകലുമായി 150ലേറെ ഹൂതികള്‍ കൊല്ലപ്പെട്ടു. ഹൂതികള്‍ പിടിച്ചുവെച്ച തന്ത്രപ്രധാന തുറമുഖം ഹുദൈദ മോചിപ്പിക്കുകയാണ് ലക്ഷ്യം. തിരിച്ചു പിടിച്ചാല്‍ ഹൂതികള്‍ക്ക് വന്‍നഷ്ടമാണുണ്ടാവുക. യമന്‍-സൌദി സഖ്യസേനാ ആക്രമണത്തിലും ഹൂതികളുടെ തിരിച്ചടിയിലുമായി ഏഴ് സാധാരണക്കാര്‍ ഇന്നലെ മരിച്ചു. മേഖലയില്‍ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സാവകാശം ഒരുക്കണമെന്ന ആവശ്യത്തോട് ഒരു പക്ഷവും പ്രതികരിച്ചിട്ടില്ല. കലുഷിതമായ സാഹചരത്യത്തില്‍ യുദ്ധം നിര്‍ത്താന്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

