Quantcast

യമന്‍ സമാധാന ചര്‍ച്ചക്കുള്ള വഴി തെളിയുന്നു

ആക്രമണം നിര്‍ത്തി വെക്കാന്‍ അണികള്‍ക്ക് ഹൂതികളുടെ നിര്‍ദേശമുണ്ട്. ബുധനാഴ്ച മുതല്‍ സഖ്യസേനയും താല്‍ക്കാലികമായി ആക്രമണം നിര്‍ത്തി വെച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    20 Nov 2018 2:45 AM IST

യമന്‍ സമാധാന ചര്‍ച്ചക്കുള്ള വഴി തെളിയുന്നു
X

യമനില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കവെ, ആക്രമണം നിര്‍ത്തി വെക്കാന്‍ അണികള്‍ക്ക് ഹൂതികളുടെ നിര്‍ദേശം. ബുധനാഴ്ച മുതല്‍ സഖ്യസേനയും താല്‍ക്കാലികമായി ആക്രമണം നിര്‍ത്തി വെച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് വെള്ളിയാഴ്ച യമന്‍‌ തലസ്ഥാനമായ സന്‍ആയില്‍ എത്തും.

യുദ്ധം അവസാനിപ്പിക്കാന്‍ ഇതുവരെ നടന്ന യമന്‍ ചര്‍ച്ചകളൊന്നും ഫലം കണ്ടിരുന്നില്ല. മൂന്ന് കാരണങ്ങളാല്‍ നിലവില്‍ സാഹചര്യം അനുകൂലമാണ്. ഒന്ന്, യുദ്ധമസാനിപ്പിക്കാന്‍ സമയമായെന്ന യു.എസ് നിലപാട്, രണ്ട് അബ്ദു റബ്ബ് മന്‍സൂര്‌‍ ഹാദിയെ നിലനിര്‍ത്തി രാഷ്ട്രീയ പരിഹാരം വേണെന്ന സൗദി ആവശ്യം, മൂന്ന് ചര്‍ച്ചക്ക് സന്നദ്ധമെന്ന ഹൂതികളുടെയും യമന്‍ സര്‍ക്കാറിന്റേയും പക്ഷം. ചര്‍ച്ചക്ക് മുന്നോടിയായി വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടു ഹൂതി നേതാവ് മുഹമ്മദ് അലി അല്‍ ഹൂതി. സ്വീഡനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി യു.എന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് വെള്ളിയാഴ്ച യമന്‍‌ തലസ്ഥാനത്ത് എത്തും.

ചര്‍ച്ച എങ്ങിനെ വേണമെന്ന യോഗം തീര്‍ന്നിട്ടുണ്ട്. തടവുകാരെയടക്കം കൈമാറിയുള്ള രാഷ്ട്രീയ പരിഹാരമാണ് ലക്ഷ്യം. ഇതൊരു പക്ഷേ യുദ്ധം തുടങ്ങിയ ശേഷമുള്ള ആദ്യ കരാര്‍ ആയിരിക്കുമെന്നും ഗ്രിഫിത്ത് പറഞ്ഞു.

ചര്‍ച്ചക്കെത്തുന്ന ഹൂതികളുടെ യാത്രയും, പിടികൂടുമോ എന്ന ഭീതിയുമാണ് കഴിഞ്ഞ ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. ഇതിനുള്ള പരിഹാരം കണ്ടാകും ചര്‍ച്ചക്ക് സ്വീഡനില്‍ അടുത്തയാഴ്ച തുടക്കമാവുക. യുദ്ധം അവസാനിപ്പാക്കാനാവശ്യപ്പെട്ടുള്ള പ്രമേയം ബ്രിട്ടണ്‍ സുരക്ഷാ കൌണ്‍സിലില്‍ ഇന്ന് അവതരിപ്പിക്കും.

TAGS :

Next Story