Quantcast

പ്രതീക്ഷയോടെ യമന്‍ ജനത; സമാധാന ചര്‍ച്ച പുരോഗമിക്കുന്നു

ആദ്യ ദിനം തന്നെ തടവുകാരെ കൈമാറാന്‍ ഇരുകൂട്ടരും തീരുമാനിച്ചത് നിര്‍ണായക നീക്കമായി.

MediaOne Logo

Web Desk

  • Published:

    7 Dec 2018 7:50 AM IST

പ്രതീക്ഷയോടെ യമന്‍ ജനത; സമാധാന ചര്‍ച്ച പുരോഗമിക്കുന്നു
X

ആഭ്യന്ത യുദ്ധം തുടരുന്ന യമനില്‍ തടവുകാരെ പരസ്പരം കൈമാറാന്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മില്‍ കരാറായി. യു.എന്‍ മധ്യസ്ഥതയില്‍ സ്വീഡനില്‍ നടക്കുന്ന ചര്‍ച്ചയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഇന്ന് തുടങ്ങിയ ചര്‍ച്ച യമന്‍ പ്രതിസന്ധി പരിഹരിക്കും വരെ തുടരുമെന്നാണ് സൂചന.

രണ്ടര വര്‍ഷത്തിന് ശേഷമാണ് ഹൂതി വിമതരും യമന്‍ സര്‍ക്കാറും ഒന്നിച്ചിരുക്കുന്നത്. യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്തിന്റെ നേതൃത്വത്തില്‍. ലക്ഷ്യം യമനിലെ രാഷ്ട്രീയ പരിഹാരവും യുദ്ധം അവസാനിപ്പിക്കലും. ആദ്യ ദിനം തന്നെ തടവുകാരെ കൈമാറാന്‍ ഇരുകൂട്ടരും തീരുമാനിച്ചത് നിര്‍ണായക നീക്കമായി.

യമന്‍ വിദേശ കാര്യ മന്ത്രി ഖാലിദ് അല്‍ യമനിയുടെ നേതൃത്ത്തിലാണ് 12 അംഗ സര്‍ക്കാര്‍ സംഘം. പതിനഞ്ചംഗ ഹൂതികളുമാണ് ജോഹന്നാസ്ബര്‍ഗ് ചര്‍ച്ചയുടെ ഭാഗം. 2016ല്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ യുദ്ധം രംഗം വഷളാക്കി. നിലവില്‍ സൌദി സഖ്യസേനയും ഹൂതികളും സര്‍ക്കാറും രാഷ്ട്രീയ പരിഹാരം ലക്ഷ്യം വെക്കുന്നതിനാല്‍ യുദ്ധാവസാന പ്രതീക്ഷയിലാണ് യമന്‍. യമന്‍ തുറമുഖം ഹുഹൈദ പ്രശ്നം പരിഹാരം വരെ താല്‍ക്കാലികമായി ഏറ്റെടുക്കാമെന്ന് യുഎന്‍ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story