Quantcast

കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനിടെ യെമനില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

പ്രദേശത്ത് പത്ത് ലക്ഷത്തിലേറെ കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട് ഹൂതികള്‍

MediaOne Logo

Web Desk

  • Published:

    22 Jan 2019 8:12 PM GMT

കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനിടെ യെമനില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
X

യെമനില്‍ ഹൂതികള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യുന്നതിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സൌദി സഖ്യസേനയെ സഹായിക്കുന്ന അന്താരാഷ്ട്ര വിദഗ്ദരാണ് കൊല്ലപ്പെട്ടത്. മൈനുകള്‍ നീക്കം ചെയ്ത് നശിപ്പിക്കാന്‍ കൊണ്ടു പോകുമ്പോള്‍ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രദേശത്ത് പത്ത് ലക്ഷത്തിലേറെ കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട് ഹൂതികള്‍. യമന്‍ - സഖ്യസേനാ നീക്കങ്ങള്‍ തടയാനായിരുന്നു ഇത്. വെടിനിര്‍ത്തല്‍ പ്രാബല്യമുള്ള ഹുദൈദയിലടക്കം മെെനുകള്‍ സ്ഥാപിച്ചിട്ടുണ്ട് ഇവര്‍. ഇത് നീക്കം ചെയ്ത് വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയാണ് പതിവ്. ഇതിന് ശേഷം ഒഴിഞ്ഞ ഇടത്ത് വെച്ച് നശിപ്പിക്കും. നശിപ്പിക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ സ്ഫോടനം. അഞ്ച് പേരും തല്‍ക്ഷണം മരിച്ചു.

രണ്ട് ദക്ഷിണാഫ്രിക്കക്കാരും ക്രൊയേഷ്യ, ബോസ്‌നിയ, കൊസോവ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. ഒരു ബ്രിട്ടീഷ് പൗരന് സ്ഫോടനത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം അനുശോചിച്ചു.

TAGS :

Next Story