Quantcast

കശ്മീര്‍ പുകയുന്നതിനിടെ സന്ദര്‍ശനം; കിരീടാവകാശിക്ക് വന്‍ സുരക്ഷാ വിന്യാസമൊരുക്കി പാകിസ്ഥാന്‍

ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരില്‍ പ്രതിഷേധം പുകയുന്ന സാഹചര്യത്തില്‍, പാക് ജനത അടുത്ത കാലത്തൊന്നും കാണാത്ത സുരക്ഷാ വിന്യാസമാണ് പാകിസ്ഥാനില്‍.

MediaOne Logo

Web Desk

  • Published:

    17 Feb 2019 11:00 PM IST

കശ്മീര്‍ പുകയുന്നതിനിടെ സന്ദര്‍ശനം; കിരീടാവകാശിക്ക് വന്‍ സുരക്ഷാ വിന്യാസമൊരുക്കി പാകിസ്ഥാന്‍
X

സമീപ കാലത്തൊന്നും കാണാത്ത സുരക്ഷാ വിന്യാസമാണ് സൗദി‌ കിരീടാവകാശിയുടെ സന്ദര്‍ശനത്തിനായി പാകിസ്ഥാനില്‍ ഒരുങ്ങിയിരിക്കുന്നത്. ഇസ്‍ലാമാബാദിലും റാവല്‍പിണ്ടിയിലും നാളെ അവധി പ്രഖ്യാപിച്ചു. ഇസ്‍ലാമാബാദിന്റെ വ്യോമ മേഖലയില്‍ എല്ലാ വിമാനങ്ങളും വിലക്കി. നിരോധനാജ്ഞ പ്രഖ്യാപിച്ച് ടെലഫോണ്‍ സംവിധാനം രണ്ട് ദിവസത്തേക്ക് വിഛേദിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരില്‍ പ്രതിഷേധം പുകയുന്ന സാഹചര്യത്തിലാണിത്.

കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ഭീകരാക്രമണ സാഹചര്യത്തിലാണ് മുന്‍കരുതതല്‍. ഇതിന്റെ ഭാഗമായി ആയിരം പുതിയ ചെക് പോസ്റ്റുകള്‍ ഇസ്‍ലാമാബാദിലും റാവല്‍പിണ്ടിയിലും സ്ഥാപിച്ചു. ഇവിടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. കിരീടാവകാശി സന്ദര്‍ശിക്കുന്ന മേഖലകളില്‍ രണ്ട് ദിനം ടെലഫോണ്‍ സംവിധാനമില്ല.

മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥരും അവധി റദ്ദാക്കി സേവനത്തിലാണ്. ആളുകള്‍ സംഘം ചേരാതിരിക്കാന്‍ നിരോധനാജ്ഞയും പ്രാബല്യത്തിലുണ്ട്. പ്രധാന റോഡുകളെല്ലാം അടച്ചു കഴിഞ്ഞു. ഡ്രോണുകളടക്കം വ്യോമപാതയിലെത്തുന്നവയെല്ലാം വെടിവെച്ചിടാനാണ് ഉത്തരവ്.

123 റോയല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് കിരീടാവകാശിക്കൊപ്പം ഉള്ളത്. പാക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതു മുതല്‍ ഫൈറ്റര്‍ ജറ്റുകളുടെ അകമ്പടിയിലായിരുന്നു കിരീടാവകാശിയുടെ യാത്ര.

TAGS :

Next Story