Quantcast

യു.എന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഹൂത്തികള്‍ തുരങ്കം വെക്കുന്നതായി യമന്‍

‘യു.എന്‍ ഭക്ഷ്യ കേന്ദ്രത്തിനടുത്ത് മൈനുകള്‍ സ്ഥാപിച്ചത് ചരിത്രത്തില്‍ തുല്യതയില്ലാത്ത മാനവികതക്കെതിരായ ക്രൂരത’

MediaOne Logo

Web Desk

  • Published:

    4 March 2019 1:21 AM IST

യു.എന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഹൂത്തികള്‍ തുരങ്കം വെക്കുന്നതായി യമന്‍
X

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടത്തി വരുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൂത്തികള്‍ തടസം സൃഷ്ടിക്കുന്നതായി യമന്‍ സര്‍ക്കാര്‍. ഹുദൈദ പട്ടണത്തിലെ യു.എന്‍ ഭക്ഷ്യ സംഭരണ കേന്ദ്രത്തിനടുത്ത് ഹൂത്തികള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചതായും സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറഞ്ഞു.

യമനിലെ യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് യു.എന്നിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്ന സഹായങ്ങള്‍ തടയാനാണ് ഹൂത്തികള്‍ ശ്രമിക്കുന്നതെന്ന് യമന്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദല്‍ റാഖിബ് ഫത്താഹ് പറഞ്ഞു.

യു.എന്‍ ഭക്ഷ്യ കേന്ദ്രത്തിനടുത്ത് മൈനുകള്‍ സ്ഥാപിച്ചത് മാനുഷിക സഹായങ്ങളെ തടയുന്നതാണെന്നും ചരിത്രത്തില്‍ തുല്യതയില്ലാത്ത മാനവികതക്കെതിരായ ക്രൂരതയാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും ക്രിമിനല്‍ കുറ്റം ചാര്‍ത്തി നിയമത്തിനു മുന്നില്‍ ഹാജരാക്കണമെന്നും അദ്ദേഹം യമന്‍ സര്‍ക്കാറിനോടും യു.എന്നിനോടും അഭ്യര്‍ത്ഥിച്ചു. യമന്‍ ജനതക്ക് സഹായം ലഭ്യമാക്കാന്‍ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യമന്‍ സഹായവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് യു.എന്‍ അംഗ രാജ്യങ്ങളുടെ പ്രത്യേക യോഗം ചേര്‍ന്നത്. അടിയന്തര സഹായത്തിനായി നാല് ബില്യണ്‍ ഡോളര്‍ സഹായം തേടിയിരുന്നു. ഒപ്പം സഹായ വിതരണവുമായി ബന്ധപ്പെട്ട് ഹൂത്തി സൈന്യവും യമന്‍ സൈന്യവും ഹുദൈദയില്‍ നിന്നും പിന്‍മാറുവാനും ധാരണയിലെത്തിയിരുന്നു.

TAGS :

Next Story