Quantcast

ഗള്‍ഫ് നാടുകളില്‍ പുതുതായി ജോലിക്കെത്തുന്ന അറുപത് ശതമാനം പ്രവാസികളിലും വൃക്കരോഗങ്ങള്‍

പുകവലിയും മദ്യപാനവും വൃക്കരോഗങ്ങള്‍ പെട്ടെന്ന് മൂര്‍ച്ഛിക്കാന്‍ ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

MediaOne Logo

Web Desk

  • Published:

    14 March 2019 7:40 AM IST

ഗള്‍ഫ് നാടുകളില്‍ പുതുതായി ജോലിക്കെത്തുന്ന അറുപത് ശതമാനം പ്രവാസികളിലും വൃക്കരോഗങ്ങള്‍
X

ഗള്‍ഫ് നാടുകളില്‍ പുതുതായി ജോലിക്കെത്തുന്ന അറുപത് ശതമാനം പ്രവാസികളിലും വൃക്കരോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണരീതികളില്‍ മാറ്റം വരാത്തതാണ് പലപ്പോഴും രോഗങ്ങള്‍ക്ക് കാരണമാകുന്നത്. പുകവലിയും മദ്യപാനവും വൃക്കരോഗങ്ങള്‍ പെട്ടെന്ന് മൂര്‍ച്ഛിക്കാന്‍ ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പുതുതായി പ്രവാസ ജീവിതം തുടങ്ങുന്ന അറുപത് ശതമാനം പേരിലും കല്ല് പോലുള്ള വൃക്കരോഗങ്ങള്‍ കണ്ടുവരുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. നാട്ടിലെ കാലാവസ്ഥയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കാലാവസ്ഥയിലേക്ക് മാറുമ്പോള്‍ ഭക്ഷണരീതികളിലും മാറ്റം വരുത്തേണ്ടതുണ്ട്. ഗള്‍ഫിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നത് വരെ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

മദ്യപാനവും പുകവലിയും പാടെ ഒഴിവാക്കുകയാണ് പുത്തന്‍പ്രവാസികള്‍ക്കുത്തമമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. മൂത്രതടസ്സവും വേദനയും അനുഭവപ്പെടുമ്പോള്‍ തന്നെ വൃക്കരോഗമാണെന്ന് ധരിച്ച് മരുന്ന് വാങ്ങിക്കഴിക്കുന്നവരുണ്ട്. കൃത്യമായ പരിശോധനകള്‍ നടത്താതെയുള്ള സ്വയം ചികിത്സ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

TAGS :

Next Story