വലിയ ആഘോഷങ്ങളില്ലാതെ തെരഞ്ഞെടുപ്പ് ഫലത്തെ വരവേറ്റ് യു.ഡി.എഫ് പ്രവാസി സംഘടനകള്‍
കേരളത്തില്‍ വലിയ വിജയം നേടിയിട്ടും കേന്ദ്രത്തിലെ ഞെട്ടിക്കുന്ന തിരിച്ചടിയുടെ ആഘാതത്തിലായിരുന്നു പ്രവാസികള്‍.

ഖത്തറിലെ യു.ഡി.എഫ് പോഷക പ്രവാസി സംഘടനകളും വലിയ ആഘോഷങ്ങളില്ലാതെയാണ് തെരഞ്ഞെടുപ്പ് ഫലത്തെ വരവേറ്റത്. കെ.എം.സി.സി ആഘോഷങ്ങള്‍ പാടെ ഒഴിവാക്കിയപ്പോള്‍ ഇന്‍കാസിലെ ഒരു വിഭാഗം കേക്ക് മുറിച്ച് കേരളത്തിലെ വിജയം ആഘോഷിച്ചു.
കേരളത്തില്‍ വലിയ വിജയം നേടിയിട്ടും കേന്ദ്രത്തിലെ ഞെട്ടിക്കുന്ന തിരിച്ചടിയുടെ ആഘാതത്തിലായിരുന്നു പ്രവാസികള്‍. അതിനാല്‍ തന്നെ കെ.എം.സി.സി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല.
കോണ്‍ഗ്രസിന്‍റെ പ്രവാസി സംഘടനയായ ഇന്‍കാസിലെ സമീര്‍ ഏറാമല വിഭാഗവും ആഘോഷങ്ങള്‍ സംഘടിപ്പിച്ചില്ല. അതെ സമയം ഇന്‍കാസിലെ ഹൈദര്‍ ചുങ്കത്തറ വിഭാഗം കേരളത്തിലെ വിജയം കേക്ക് മുറിച്ചാഘോഷിച്ചു.
Next Story
Adjust Story Font
16

