Quantcast

രക്തദാനത്തിന്‍റെ പ്രാധാന്യം വിളിച്ചോതി മറ്റൊരു ലോകരക്തദാന ദിനം കൂടി; പ്രവാസ ലോകത്ത് രക്തദാന ക്യാമ്പുകള്‍ സജീവം

പ്രവാസ ലോകത്ത് രക്തദാന ക്യാമ്പുകള്‍ സജീവമാണെങ്കിലും രക്തം ന‍ല്‍കുന്നവരില്‍ മലയാളികള്‍ പിറകിലാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്

MediaOne Logo

Web Desk

  • Published:

    12 Jun 2019 1:54 PM IST

രക്തദാനത്തിന്‍റെ പ്രാധാന്യം വിളിച്ചോതി മറ്റൊരു ലോകരക്തദാന ദിനം കൂടി; പ്രവാസ ലോകത്ത് രക്തദാന ക്യാമ്പുകള്‍ സജീവം
X

രക്തദാനത്തിന്‍റെ പ്രാധാന്യവും മഹത്വവും വിളിച്ചോതിക്കൊണ്ട് മറ്റൊരു ലോകരക്തദാന ദിനം കൂടിയെത്തുകയാണ്. പ്രവാസ ലോകത്ത് രക്തദാന ക്യാമ്പുകള്‍ സജീവമാണെങ്കിലും രക്തം ന‍ല്‍കുന്നവരില്‍ മലയാളികള്‍ പിറകിലാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതെ സമയം സ്ത്രീകള്‍ കൂടുതലായി സന്നദ്ധരാകുന്നത് പ്രവാസ ലോകത്തെ പുതിയ നല്ല കാഴ്ച്ചയാണ്

ഖത്തറിലെ പൊതുജനാരോഗ്യസേവന സംവിധാനമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഏറ്റവും കൂടുതല്‍ രക്തദാന പരിപാടികള്‍ സംഘടിപ്പിക്കുന്നത് മലയാളി സംഘടനകളാണ്.പക്ഷെ ഈ ക്യാമ്പുകളിലെല്ലാം രക്തം ദാനം ചെയ്യാനെത്തുന്നവരില്‍ മുന്‍പന്തിയില്‍ മറ്റുരാജ്യക്കാരാണെന്ന് ബ്ലഡ് ഡോണേഴ്സ് കേരളാ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് ഷാജി വെട്ടുകാട്ടില്‍ പറയുന്നു.

എങ്കിലും അടുത്തകാലത്തായി വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് അറുപത്തിനാല് തവണ രക്തം നല്‍കിയ ഷാജി പറയുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി സ്ത്രീകള്‍ കൂടുതലായി സന്നദ്ധരാകുന്നതും ശ്രദ്ധേയമാണ്. രക്തം നല്‍കുന്നതില്‍ പ്രവാസികള്‍ക്കിടയിലുണ്ടാകുന്ന അനാവശ്യഭയവും വിമുഖതയും മാറ്റാന്‍ കൃത്യമായ ബോധവല്‍ക്കരണം വേണമെന്നും ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നു

TAGS :

Next Story