Quantcast

ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകാൻ സാധ്യത

ജപ്പാൻ, സ്വിറ്റ്സർലാന്‍റ്, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും നയതന്ത്ര തലത്തിൽ പ്രശ്നപരിഹാരം ഉണ്ടാകണമെന്ന നിലപാടുമായി രംഗത്തുണ്ട്

MediaOne Logo

Web Desk

  • Published:

    22 Jun 2019 11:48 PM IST

ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകാൻ സാധ്യത
X

സമവായ സാധ്യത എളുപ്പമല്ലെന്നു വന്നതോടെ ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകാൻ സാധ്യത. തങ്ങൾക്കു നേരെ വെടിയുതിർത്താൽ പശ്ചിമേഷ്യയിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കേന്ദ്രങ്ങൾ ചുട്ടെരിക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. പ്രശ്നത്തിൽ യു.എൻ ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ആളില്ലാ ചാരവിമാനം വെടിവെച്ചിട്ടതിന്‍റെ പേരിൽ ഇറാന്‍റെ മൂന്ന്
കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ അനുമതി നൽകിയിരുന്നെങ്കിലും അവസാന നിമിഷം അത് ഉപേക്ഷിക്കുകയായിരുന്നുവെന്ന്
യു.എസ് പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യുദ്ധം അനിവാര്യമാണെന്നും എന്നാൽ ചർച്ചകൾക്ക് അവസരം നൽകാമെന്നും അമേരിക്ക ഒമാൻ മുഖേന ഇറാനെ അറിയിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാൽ അമേരിക്കയുമായി അനുരഞ്ജനം ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ.

ഇറാന്‍റെ കര, വ്യോമ, നാവിക പരിധിയിൽ അധിനിവേശം നടത്താൻ ആരു തുനിഞ്ഞാലും കടുത്ത ആക്രമണം ഉറപ്പാണെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ അബുൽഫാസി ഷെകാർസി താക്കീത് നൽകി. യു.എസ് നീക്കത്തെ ചെറുക്കുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവിയും വ്യക്തമാക്കി. നയതന്ത്ര മാർഗങ്ങളിലൂടെയല്ലാതെ സൈനിക രീതിയിൽ പ്രശ്നപരിഹാരത്തിന് തുനിയരുതെന്ന് യു.എസ് പ്രത്യേക ദൂതൻ ബ്രിയാൻ ഹൂക് ഇറാനോട് ആവശ്യപ്പെട്ടു.

സംഘർഷം ലഘൂകരിക്കാൻ ബ്രിട്ടണിന്‍റെ പശ്ചിമേഷ്യൻ മന്ത്രി ഡോ. ആന്‍ട്രു മുറിസൺ തെഹ്റാൻ സന്ദർശിച്ച് ഇറാൻ നേതാക്കളുമായി ചർച്ച നടത്തും. ജപ്പാൻ, സ്വിറ്റ്സർലാന്‍റ്, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും നയതന്ത്ര തലത്തിൽ പ്രശ്നപരിഹാരം ഉണ്ടാകണമെന്ന നിലപാടുമായി രംഗത്തുണ്ട്.

TAGS :

Next Story