ഗള്‍ഫ് മാധ്യമത്തിന്‍റെ ദോഹയിലെ ഷോ വേറിട്ടൊരു പരീക്ഷണമെന്ന് മെന്‍റലിസ്റ്റ് ആദി ആദര്‍ശ്
പ്രവാസികള്‍ക്കുള്ള പുതുമയാര്‍ന്ന സമ്മാനമായിരിക്കും പരിപാടിയെന്ന് ഗായിക സിതാര പറഞ്ഞു. ഗായകന്‍ ഷഹബാസ് അമനും അണിനിരക്കുന്ന ഷോയുടെ സംവിധാനം മുഹ്സിന്‍ പെരാരിയും സകരിയയുമാണ്.

ഗള്‍ഫ് മാധ്യമം നാളെ ദോഹയില്‍ സംഘടിപ്പിക്കുന്ന മ്യൂസിക് മെന്‍റലിസം ഷോ ''എ നൈറ്റ് ഫുള്‍ ഓഫ് സ്റ്റാഴ്സ്'' സ്റ്റേജ് ഷോ രംഗത്തെ വേറിട്ടൊരു പരീക്ഷണമായിരിക്കുമെന്ന് മെന്‍റലിസ്റ്റ് ആദി ആദര്‍ശ്. പ്രവാസികള്‍ക്കുള്ള പുതുമയാര്‍ന്ന സമ്മാനമായിരിക്കും പരിപാടിയെന്ന് ഗായിക സിതാര പറഞ്ഞു. ഗായകന്‍ ഷഹബാസ് അമനും അണിനിരക്കുന്ന ഷോയുടെ സംവിധാനം മുഹ്സിന്‍ പെരാരിയും സകരിയയുമാണ്.
സംഗീതവും മെന്‍റലിസവും സമന്വയിപ്പിച്ച് ഗള്‍ഫ് മാധ്യമം ദോഹയിലെ പ്രവാസികള്‍ക്കായൊരുക്കുന്ന നക്ഷത്രസുന്ദര രാവാണ് എ നൈറ്റ് ഫുള്‍ ഓഫ് സ്റ്റാഴ്സ്. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന പരിപാടിക്കായി സിതാരയും ആദിയും ദോഹയിലെത്തി. സ്റ്റേഷ് ഷോ രംഗത്ത് വേറിട്ടൊരു പരീക്ഷണമാണ് പരിപാടിയെന്നതിനാല്‍ ഖത്തറിന് പുതുമയാര്‍ന്നൊരു സമ്മാനമായിരിക്കും നൈറ്റ് ഫുള്‍ ഓഫ് സ്റ്റാഴ്സെന്ന് ഇരുവരും പറഞ്ഞു.
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നാളെ വൈകീട്ട് ആറരയോടെ പരിപാടി തുടങ്ങും. ടിക്കറ്റ് വില്‍പന അന്തിമ ഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു.
Adjust Story Font
16

