അവസാന നിമിഷം പച്ചക്കൊടി; ഖത്തറില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് മത്സരത്തില്‍ സൗദി, യുഎഇ, ബഹ്‌റൈന്‍ ടീമുകള്‍ പങ്കെടുക്കും
ഉപരോധത്തിന് ശേഷം ആദ്യമായാണ് മൂന്ന് രാജ്യങ്ങളിലേയും ടീമുകള്‍ ഖത്തറിലെത്താന്‍ പോകുന്നത്

ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൌദിയും യുഎഇയും ബഹ്റൈനും തീരുമാനിച്ചു. ചതുര്‍രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ താരങ്ങള്‍ ഖത്തറിലെത്താന്‍ പോകുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് രാജ്യങ്ങള്‍ വിശദീകരിച്ചു.
1970ല്‍ ആരംഭിച്ചതാണ് എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരം. കഴിഞ്ഞ വര്‍ഷം കുവൈത്തായിരുന്നു മത്സരത്തിന് ആതിഥ്യം വഹിച്ചത്. ഇത്തവണ മത്സരം നടത്താന്‍ നറുക്ക് വീണത് ഖത്തറിന്. നവന്പര്‍ 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് മത്സരം.
സൌദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തറിനെതിരെ ഉപരോധത്തിലാണ്. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മൂന്ന് രാജ്യങ്ങളുടേയും തീരുമാനം. ഇതിനിടെ അപ്രതീക്ഷിതമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകള്‍ മത്സരത്തിന് അനുമതി കൊടുത്തത്.
ഇരുപത്തി നാലാമത് ഗള്‍ഫ് കപ്പ് മത്സരത്തിനായി സൌദി, യുഎഇ, ബഹ്റൈന്‍ താരങ്ങള്‍ ഖത്തറിലെത്തുന്പോള്‍ മത്സരത്തിന് കൌതുകമേറും. മത്സരത്തിന്റെ സംഘാടകരായ അറബ് ഗള്‍ഫ് കപ്പ് ഫു്ട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്ന് മൂന്ന് രാജ്യങ്ങളിലേയും ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
Adjust Story Font
16

