Quantcast

പ്രവാസികൾക്കിടയിൽ വില്ലനായി പ്രമേഹ രോഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജീവിതശൈലിയിൽ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങൾ ക്രമപ്പെടുത്തുകയും ചെയ്താൽ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ വിലയിരുത്തൽ.

MediaOne Logo

Web Desk

  • Published:

    13 Nov 2019 2:32 PM IST

പ്രവാസികൾക്കിടയിൽ വില്ലനായി പ്രമേഹ രോഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
X

തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവും പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗികളാക്കുന്നത്. ജീവിതശൈലിയിൽ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങൾ ക്രമപ്പെടുത്തുകയും ചെയ്താൽ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ വിലയിരുത്തൽ. ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗിയായി ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ജോലിത്തിരക്കുകൾക്കിടയിൽ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കേണ്ടി വരുന്നവരും വ്യായാമത്തിന് സമയം കണ്ടെത്താൻ കഴിയാത്തവരും പ്രവാസ ലോകത്ത് കൂടുതലാണ്. ജീവിതശൈലി തന്നെയാണ് പ്രധാന വില്ലൻ. രോഗം വരാനുള്ള സാധ്യതകൾ വകവെക്കാതെയുള്ള ജീവിതക്രമമാണ് പലരെയും പ്രമേഹത്തിന് അടിമകളാക്കുന്നത്. രോഗ ലക്ഷണങ്ങൾ അവഗണിക്കുന്നതും ദോഷം ചെയ്യും. മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും പ്രമേഹബാധയുള്ളവര്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം.

പ്രമേഹം അപകടകാരിയാണ്. പക്ഷെ മനസ് വെച്ചാൽ അതിനെ വരുതിയിലാക്കാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടൂന്നു. പ്രമേഹ രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യ ത്തിൽ ജീവിതശീലങ്ങളിൽ മാറ്റം വരുത്തിയേ തീരൂ എന്നാണ് മെഡിക്കൽ വിഗഗ്ദർ നൽകുന്ന മുന്നറിയിപ്പ്.

TAGS :

Next Story