Quantcast

ദമ്മാം ലുലു മാളില്‍ സിനിമാ പ്രദര്‍ശനം; മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ഫെബ്രുവരിയില്‍ പ്രദര്‍ശനം ആരംഭിക്കും.

MediaOne Logo

Web Desk

  • Published:

    1 Dec 2019 1:03 AM IST

ദമ്മാം ലുലു മാളില്‍ സിനിമാ പ്രദര്‍ശനം; മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും
X

ദമ്മാമിലെ ലുലു മാളില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. ഏഴ് സ്‌ക്രീനുകളിലായി അറുന്നൂറിലധികം പേര്‍ക്ക് ഒരുമിച്ച് കാണാവുന്ന തരത്തിലാണ് തിയേറ്റര്‍ സംവിധാനങ്ങള്‍. മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സിനിമകളും പ്രദര്‍ശനത്തിലുണ്ടാകും. ലുലു ഗ്രൂപ്പും അല്‍ ഉഖൈര്‍ ഗ്രൂപ്പിന് കീഴിലുള്ള സിനിപോളിസും ചേര്‍ന്നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. സിനിമാ തിയേറ്റര്‍ പ്രഖ്യാപന പരിപാടിയുടെ ഉല്‍ഘാടനം സിനിപോളീസ് സി.ഇ.ഒ ആഷിഷ് ശുക്‌ള നിര്‍വ്വഹിച്ചു. ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദും പരിപാടിയില്‍ സംബന്ധിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം നഗരങ്ങളില്‍ സിനിപോളിസ് സിനിമാ പ്രദര്‍ശനം ആരംഭിക്കുന്നതിനുള്ള ഒരിക്കത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലുള്ള ഏറ്റവും പുതിയ സാങ്കേതി വിദ്യയോടെയായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുകയെന്നും മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

TAGS :

Next Story