Quantcast

ഗള്‍ഫില്‍ കൊറോണ ഭീതിയേറുന്നു; ബഹ്റൈനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി

ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ അടുത്ത രണ്ടു ദിവസം കൂടി നിർത്തിവെക്കാൻ ബഹ്റൈൻ തീരുമാനിച്ചു

MediaOne Logo

Web Desk

  • Published:

    27 Feb 2020 7:27 AM IST

ഗള്‍ഫില്‍ കൊറോണ ഭീതിയേറുന്നു; ബഹ്റൈനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി
X

ഗള്‍ഫില്‍ കൊറോണ ഭീതിയേറുന്നു. ബഹ്റൈനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ അടുത്ത രണ്ടു ദിവസം കൂടി നിർത്തിവെക്കാൻ ബഹ്റൈൻ തീരുമാനിച്ചു. ബഹ്റൈനിലും കുവൈത്തിലും വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

പശ്ചിമേഷ്യയിൽ കൊറോണ ബാധിതരുടെ എണ്ണം 250 കവിഞ്ഞതോടെ അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഗൾഫ് രാജ്യങ്ങൾ. ഒറ്റ ദിവസം കൊണ്ട് ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനയാണ് കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ ഗൾഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. വിമാന സർവീസുകൾ നിർത്തി വെച്ചും വിദ്യാലയങ്ങൾ അടച്ചിട്ടും ആളുകൾ ഒന്നിച്ചു കൂടുന്ന സാഹചര്യം പരമാവധി കുറച്ചും രോഗത്തെ അമർച്ച ചെയ്യാനുള്ള നീക്കത്തിലാണ് ബഹ്റൈനും കുവൈത്തും. ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ പൂർണമായും കൊറോണ മുക്തവുമാണ്.

ഇറാൻ സന്ദർശനം നടത്തി തിരിച്ചെത്തിയവർക്കാണ് െകാറോണ പിടിപെട്ടത്. ഇറാനിൽ കൊറോണ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എല്ലാ ഗൾഫ് രാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ ആശയ വിനിമയം തുടരുകയാണ്. ഏതൊരു അടിയന്തര ഘട്ടത്തെയും നേരിടാൻ പൂർണ സജ്ജമാണെന്ന് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി.

TAGS :

Next Story