Quantcast

കോവിഡ് 19: ഖത്തര്‍ പ്രഖ്യാപിച്ച ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ...

ഗള്‍ഫില്‍ ഖത്തറിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്

MediaOne Logo

PC Saifudheen

  • Published:

    16 March 2020 12:30 AM IST

കോവിഡ് 19: ഖത്തര്‍ പ്രഖ്യാപിച്ച ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ...
X

കോവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. സൗദി ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിലായി 89 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 64 പ്രവാസികൾക്ക് കൂടി രോഗം ഉറപ്പിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 401ൽ എത്തി.

ഖത്തറില്‍ നടപ്പില്‍ വരുത്തിയ നിയന്ത്രണങ്ങള്‍:

  • ബുധനാഴ്ച്ച മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും ദോഹയിലേക്ക് പ്രവേശന വിലക്ക്.
  • രണ്ടാഴ്ച്ചത്തേക്കാണ് വിമാനങ്ങളിറങ്ങുന്നതിന് നിയന്ത്രണം.
  • ദോഹ മെട്രോ സര്‍വീസും പൊതുബസ് സര്‍വീസായ കര്‍വയും ഞായറാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കില്ല.
  • 55 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ജീവിതശൈലീ രോഗങ്ങളുളളവര്‍, കിഡ്നി രോഗികള്‍ എന്നീ വിഭാഗക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി.
  • ഹോട്ടലുകളില്‍ വെച്ച് ഭക്ഷണം കഴിക്കരുത്, നല്‍കരുത്; പാര്‍സല്‍ നല്‍കാം.

ദുരിതാശ്വാസ പദ്ധതികള്‍:

  • ബാങ്ക് ലോണുകള്‍ക്ക് ആറ് മാസം വരെ ഇളവ്.
  • ഭക്ഷ്യവസ്തുക്കള്‍ക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയിളവ്.
  • ഇതനുസരിച്ച് സാധനങ്ങള്‍ക്ക് വില കുറയ്ക്കണം.
  • ഹോസ്പിറ്റാലിറ്റി ടൂറിസം മേഖയ്ക്കും റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കും വൈദ്യുതി, വെള്ളം വാടകയില്ല.
  • ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ക്കും കെട്ടിട വാടകയില്ല

TAGS :

Next Story