Quantcast

ഖത്തറില്‍ കോവിഡ്-19,ഇന്ന് ഇതുവരെ(18/03/20, ബുധന്‍)

കൂടുതല്‍ രോഗികള്‍, നിയന്ത്രണങ്ങള്‍, ആശ്വാസപ്രഖ്യാപനങ്ങള്‍

MediaOne Logo

PC Saifudheen

  • Published:

    19 March 2020 11:01 AM GMT

ഖത്തറില്‍ കോവിഡ്-19,ഇന്ന് ഇതുവരെ(18/03/20, ബുധന്‍)
X

  • പുതിയ രോഗികള്‍-10
  • ആകെ രോഗികള്‍-452
  • പരിശോധന നടത്തിയവര്‍-8873
  • ഷോപ്പിങ് മാളുകളിലെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍,ഫാര്‍മസികള്‍ ഒഴികെയുള്ള കടകള്‍ അ‍ടഞ്ഞുകിടക്കുന്നു.
  • ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള റോഡ് അടച്ചതിനാല്‍ ജോലിയെടുക്കാന്‍ കഴിയാതെ താമസകേന്ദ്രങ്ങളില്‍ കഴിയുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളം മുടങ്ങാതെ നല്‍കും
  • ഭക്ഷണവും മറ്റ് സൌകര്യങ്ങളുമെല്ലാം മുടക്കമില്ലാതെ എത്തിക്കും
  • ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ രാജ്യത്തെ മിക്ക പത്രങ്ങളും അച്ചടി താല്‍ക്കാലികമായി നിര്‍ത്തി. ഓണ്‍ലൈന്‍ എഡിഷന്‍ തുടരും
  • വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 22 മുതല്‍ 20 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രം ഹാജരായാല്‍ മതി. ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി ജോലി ചെയ്യണം. എന്നാല്‍ സൈനിക, സുരക്ഷാ, ആരോഗ്യ മേഖലയ്ക്ക് ഇത് ബാധകമല്ല
  • രാജ്യത്ത് നടന്നു വന്ന ദേശീയ സെന്‍സസ് കണക്കെടുപ്പ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
  • കൈകള്‍ അണുവിമുക്തമാക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കും ആന്‍റിസെപ്റ്റിക്കുകള്‍ക്കും മന്ത്രാലയം പുതുക്കിയ വിലനിലവാരപ്പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
  • വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് നടത്തുന്ന താമസകേന്ദ്രങ്ങളിലെ അണുവിമുക്തമാക്കല്‍ ക്യാമ്പയിന്‍ തുടരുന്നു

TAGS :

Next Story