Quantcast

ബഹ്റൈനിൽ 31 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ്

സൽമാബാദിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസികളായ തൊഴിലാളികൾക്കാണ് പുതുതായി രോഗം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    7 April 2020 12:52 PM IST

ബഹ്റൈനിൽ 31 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ്
X

ബഹ്റൈനിൽ 31 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ്. സൽമാബാദിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസികളായ തൊഴിലാളികൾക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഈ ക്യാമ്പിൽ കഴിഞ്ഞ 113 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് താമസ സ്ഥലത്തുതന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ബാക്കിയുള്ളവരെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 502 പേർ ബഹ്റൈനികളാണ്. ബംഗ്ലാദേശികളായ 35 പേർക്കും നേപ്പാൾ സ്വദേശികളായ 12 പേർക്കും സൗദി സ്വദേശികളായ 16 പേർക്കും രോഗം കണ്ടെത്തി. ഈജിപ്ത് (അഞ്ച്), കുവൈത്ത് (നാല്), പാകിസ്താൻ (രണ്ട്), ബ്രിട്ടൻ (രണ്ട്) എന്നീ രാജ്യക്കാരും രോഗം സ്ഥിരീകരിച്ചവരിൽ ഉണ്ട്.

TAGS :

Next Story