Quantcast

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി രാജകുടുംബാംഗം സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട് 

അതേസമയം ഓഹരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ലുലു ഗ്രൂപ്പ് അധികൃതര്‍ നിഷേധിച്ചു

MediaOne Logo

Web Desk

  • Published:

    22 April 2020 4:57 PM GMT

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി രാജകുടുംബാംഗം സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട് 
X

മലയാളി വ്യവസായി എം.എ യൂസഫലി നേതൃത്വം നൽകുന്ന ലുലുഗ്രൂപ്പ് ഇന്റർനാഷണലിന്റെ 20 ശതമാനം ഓഹരികൾ അറബ് വ്യവസായ പ്രമുഖനും അബൂദബി രാജകുടുംബാംഗവുമായ ശൈഖ് തഹനൂൻ ബിൻ സായിദ് ആൽനഹ്യാൻ സ്വന്തമാക്കിയതായി റിപ്പോർട്ട്. ബിസിനസ് വാർത്താ ഏജൻസി ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഓഹരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ലുലു ഗ്രൂപ്പ് അധികൃതര്‍ നിഷേധിച്ചു.

റിപ്പോർട്ടുകൾ പ്രകാരം ശതകോടി ഡോളറാണ് ശൈഖ് തഹനൂൻ ലുലൂ ഗ്രൂപ്പിൽ നിക്ഷേപിക്കുക. വാണിജ്യം, റിയൽ എസ്റ്റേറ്റ്, മാധ്യമം തുടങ്ങി നിരവധി മേഖലകളിൽ നിക്ഷേപമുള്ള കമ്പനിയാണ് റോയൽ ഗ്രൂപ്പ്. ഫസ്റ്റ് അബൂദബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് തഹനൂൻ. റിപ്പോർട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് ലുലു മാധ്യമവിഭാഗം മേധാവി വി നന്ദകുമാർ പറഞ്ഞു. പ്രശസ്തമായ ഹൈപ്പർമാർക്കറ്റ് ശൃംഖലയുൾപ്പെടെ നിരവധി മേഖലകളിൽ നിക്ഷേപമുണ്ട് ലുലു ഗ്രൂപ്പിന്.

TAGS :

Next Story