വിങ്സ് ഓഫ് കംപാഷന്‍ വഴി ഖത്തറില്‍ നിന്നുള്ള നാല് പ്രവാസികള്‍ ഇന്ന് നാടണയും
ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്യുക

മീഡിയവണ്‍-ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന്‍ വഴി ഖത്തറില്‍ നിന്നുള്ള നാല് പ്രവാസികള്‍ ഇന്ന് നാടണയും. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്യുക.
വിവിധ കാരണങ്ങളാല്‍ പ്രയാസം അനുഭവിക്കുകയും അടിയന്തിരമായി നാട്ടിലെത്തേണ്ട സാഹചര്യങ്ങളിലുള്ളവരുമായ പ്രവാസികള്‍ക്ക് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക സഹായമാണ് ഗള്‍ഫ് മാധ്യമം മീഡിയവണ്‍ വിങ്സ് ഓഫ് കംപാഷന്‍ വഴി നല്‍കുന്നത്. ഇങ്ങനെ സാമ്പത്തിക സഹായം കൈമാറിയ നാല് പേര് കൂടി ഖത്തറില്‍ നിന്നും നാളെ നാടണയും. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്യുക.
സന്ദര്‍ശക വിസയിലെത്തി വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന തൃശൂര്‍ സ്വദേശിയായ വീട്ടമ്മ, ഹൌസ് ഡ്രൈവര്‍ ജോലി നഷ്ടപ്പെടുകയും നടുവേദനയാല്‍ കഷ്ടപ്പെടുകയുമായിരുന്ന മലപ്പുറം സ്വദേശി, ഹൃദയശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന ആലപ്പുഴ സ്വദേശിയായ അമ്പത്തിയൊമ്പതുകാരന്‍, നാഡീസംബന്ധമായ അസുഖങ്ങള്‍ കാരണം വിഷമിക്കുന്ന കുന്ദംകുളം സ്വദേശി എന്നിവര്‍ക്കാണ് വിങ്സ് ഓഫ് കംപാഷന്‍ വഴി ടിക്കറ്റിനുള്ള സാമ്പത്തിക സഹായം നല്‍കിയത്. മീഡിയവണ്‍ ഗള്‍ഫ് മാധ്യമം ഓഫീസുകള്‍ വെച്ച് ഇവര്‍ക്കുള്ള പണം കൈമാറി. ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 9.30 ഓടെ കൊച്ചിയിലെത്തും
Adjust Story Font
16

