Quantcast

ലോകഫുട്ബോളിലെ പ്രഗത്ഭര്‍ 'ഉദ്ഘാടന'ത്തിനെത്തി; ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചു

ഓണ്‍ലൈന്‍ വഴി നടന്ന ഹ്രസ്വവും പ്രൌഡവും വര്‍ണാഭവുമായ ചടങ്ങില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സ്റ്റേഡിയം കായികപ്രേമികള്‍ക്കായി സമര്‍പ്പിച്ചു.

MediaOne Logo

  • Published:

    16 Jun 2020 3:14 AM GMT

ലോകഫുട്ബോളിലെ പ്രഗത്ഭര്‍ ഉദ്ഘാടനത്തിനെത്തി; ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചു
X

2022 ലോകകപ്പിനായി ഖത്തര്‍ പണി പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സ്റ്റേഡിയം കായികലോകത്തിനായി സമര്‍പ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ നടക്കുന്ന എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയമാണ് ഉദ്ഘാടനം ചെയ്തത്. ലോകഫുട്ബോളിലെ പ്രഗത്ഭര്‍ ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു

സ്വപ്നസാക്ഷാല്‍ക്കാരത്തിലേക്കുള്ള യാത്രയില്‍ വിലങ്ങുതടിയാവാന്‍ കോവിഡിനുമാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ഖത്തര്‍ മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയവും കായിക ലോകത്തിന് മുമ്പില്‍ കാഴ്ച വെച്ചത്. ഓണ്‍ലൈന്‍ വഴി നടന്ന ഹ്രസ്വവും പ്രൌഡവും വര്‍ണാഭവുമായ ചടങ്ങില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സ്റ്റേഡിയം കായികപ്രേമികള്‍ക്കായി സമര്‍പ്പിച്ചു.

നാല്‍പ്പതിനായിരം പേര്‍ക്കിരുന്ന് കളികാണാവുന്ന സ്റ്റേഡിയം ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങളോടും സൌകര്യങ്ങളോടും കൂടിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മരുഭൂമിയിലെ രത്നമെന്ന് വിളിപ്പേര് നല്‍കിയിട്ടുള്ള എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്‍റെ രൂപകല്‍പ്പനയും അതിനനുസരിച്ചാണ്. സൂര്യന്‍റെ ചലനമനുസരിച്ച് നിറം മാറുന്ന സാങ്കേതിക വിദ്യയാണ് സ്റ്റേഡിയത്തിന്‍റെ പുറം കാഴ്ചകളുടെ ഹൈലൈറ്റ്.

സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ച തൊഴിലാളികളെയും ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ, ഫുട്ബോള്‍ ഇതിഹാസങ്ങളായ പൌളോ മാല്‍ദീനി, ആഴ്സണ്‍ വെങര്, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അല്‍ബെയ്ത്ത്, അല്‍ റയ്യാന്‍ എന്നീ രണ്ട് സ്റ്റേഡിയങ്ങള്‍ കൂടി ഖത്തര്‍ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും.

TAGS :

Next Story