'ദുബായ് ക്വാളിറ്റി' പുരസ്കാരം സ്വന്തമാക്കി ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല
റീട്ടെയിൽ രംഗത്തെ മികവിനുള്ള ബിസിനസ് എക്സലൻസ് പുരസ്കാരമാണ് ലുലുവിന് ലഭിച്ചത്.

റീട്ടെയിൽ വ്യാപാര രംഗത്തെ മികവിനുള്ള ദുബായ് ക്വാളിറ്റി പുരസ്കാരം ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല സ്വന്തമാക്കി. ദുബൈ ഇക്കണോമി ഡിപ്പാർട്ടുമെന്റ് സംഘടിപ്പിച്ച വെർച്വൽ ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലീം പുരസ്കാരം ഏറ്റുവാങ്ങി. ദുബായിൽ എല്ലായിടത്തും ഒരേ മാതൃകയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന വിധത്തിൽ വിപുലമായ റീട്ടെയിൽ സംവിധാനം ഒരുക്കിയ റീട്ടെയിൽ ശൃംഖലയാണ് ലുലു ഹൈപ്പർമാർക്കറ്റുകളെന്ന് വിലിയിരുത്തിയാണ് ദുബൈ ക്വാളിറ്റി അവാർഡ് ജൂറി റീട്ടെയിൽ രംഗത്തെ മികവിനുള്ള ബിസിനസ് എക്സലൻസ് പുരസ്കാരം ലുലുവിന് സമ്മാനിച്ചത്.
യൂറോപ്യൻ ഫൌണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്മെന്റിന്റെ എക്സെലൻസ് മോഡൽ അനുസരിച്ചുള്ള ഉപാധികളും വ്യവസ്ഥകളും പരിഗണിച്ച് നടത്തിയ പരിശോധനയിലാണ് ദുബായ് ക്വാളിറ്റി അവാർഡുകൾ നിശ്ചയിക്കുന്നത്. ശക്തമായ നേതൃത്വം, മികച്ച സംഘടനാപാടവം, ഉത്പന്നങ്ങളുടെ മൂല്യവും ഗുണനിലവാരവും ജീവനക്കാരുടെ പരിരക്ഷ തുടങ്ങി നിരവധി മാനദണ്ഡങ്ങളും ജൂറി വിലയിരിത്തും.
Adjust Story Font
16

