Quantcast

ആദ്യ ജുവൽ ഓഫ് എമിറേറ്റ്സ് പ്രദർശനത്തിന് ഷാർജയിൽ തുടക്കമായി

വിലയേറിയ സ്വർണാഭരണങ്ങളും, രത്നങ്ങളും, ആഢംബര വാച്ചുകളുമാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങൾ.

MediaOne Logo

  • Published:

    27 Nov 2020 8:09 AM IST

ആദ്യ ജുവൽ ഓഫ് എമിറേറ്റ്സ് പ്രദർശനത്തിന് ഷാർജയിൽ തുടക്കമായി
X

ആദ്യ ജുവൽ ഓഫ് എമിറേറ്റ്സ് പ്രദർശനത്തിന് ഷാർജയിൽ തുടക്കമായി. യു.എ.ഇയിലെ നൂറിലേറെ ജ്വല്ലറികളെയും ആഭരണ നിർമാതാക്കളെയും അണിനിരത്തിയാണ് പ്രദർശനം പുരോഗമിക്കുന്നത്.

വിലയേറിയ സ്വർണാഭരണങ്ങളും, രത്നങ്ങളും, ആഢംബര വാച്ചുകളുമാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങൾ. യു.എ.ഇ സ്വദേശികളായ യുവ ഡിസൈനർമാർക്കായി പ്രത്യേക സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ആദ്യമായാണ് യു.എ.ഇയിലെ ജ്വല്ലറികളെയും ആഭരണ നിർമാതാക്കളെയും മാത്രം അണിനിരത്തി ഇത്തരമൊരു മേള അരങ്ങേറുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് മേളയിലേക്ക് പ്രവേശനം. നിരവധി പേരെയാണ് മേള ആകർഷിക്കുന്നത്. കൂടുതലും യു.എ.ഇ സ്വദേശികളാണ് മേളയിലേക്ക് ഒഴുകിയെത്തുന്നത്. നാലു ദിവസം മേള നീണ്ടുനിൽക്കും.

TAGS :

Next Story