മീഡിയവണ്‍ ബ്രേവ്ഹാര്‍ട്ട് ഖത്തര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഖത്തറിലെ സംഘടനകളും വ്യക്തികളുമുള്‍പ്പെടെ 15 പേര്‍ക്കാണ് പുരസ്കാരം.

ഗള്‍ഫ് രാജ്യങ്ങളിലെ കോവിഡ് കാല സേവനങ്ങള്‍ക്കായി മീഡിയവണ്‍ നല്‍കുന്ന ബ്രേവ്ഹാര്‍ട്ട് ഖത്തര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഖത്തറിലെ സംഘടനകളും വ്യക്തികളുമുള്‍പ്പെടെ 15 പേര്‍ക്കാണ് പുരസ്കാരം. മികച്ച സേവനങ്ങള്‍ കാഴ്ച വെച്ച ഏഴ് പേര്‍ക്ക് പ്രത്യേക പരാമര്‍ശവും ലഭിച്ചു.
കോവിഡ് ദുരിത കാലത്ത് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് താങ്ങും തണലുമായി നിന്ന സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ 15 പേരെയാണ് മീഡിയവണ്‍ മൈക്രോ ഹെല്‍ത്ത് ബ്രേവ്ഹാര്‍ട്ട്സ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ബിനോയ് വിശ്വം എംപി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ജേതാക്കളുടെ പേരുകള്‍ മീഡിയവണിലൂടെ പ്രഖ്യാപിച്ചത്.
ഇത് കൂടാതെ കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമാകുകയും ഒടുക്കം കോവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങുകയും ചെയ്ത അബ്ദുറഹീം എടത്തില്‍, ഡോ മജീദ് മാളിയേക്കല്‍, ഫൈസല്‍ ഹുദവി, നിജാബ് ഷെരീഫ്, ഖത്തര്‍ സ്പര്‍ശം, അബ്ദുസ്സലാം ഒറ്റപ്പാലം, സിദ്ദീഖ് അലാവുദ്ദീന്‍ എന്നിവര്‍ക്ക് പ്രത്യേക പരാമര്‍ശവും ലഭിച്ചു. അവാര്‍ഡ് കമ്മിറ്റിക്ക് ലഭിച്ച നൂറില്‍ പരം നോമിനേഷനുകളില്‍ നിന്നാണ് ഏറ്റവും അര്‍ഹരായ 15 പേരെ തെരഞ്ഞെടുത്തത്. അടുത്ത വെള്ളിയാഴ്ച്ച ദോഹയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ജേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിക്കും.
Adjust Story Font
16

