Quantcast

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ധാരണ

  • കുവൈത്തിലെത്തുന്ന ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ധാരണപത്രം

MediaOne Logo

Web Desk

  • Updated:

    2021-06-10 18:32:30.0

Published:

10 Jun 2021 6:00 PM GMT

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ധാരണ
X

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി . കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കേന്ദ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ അഹമ്മദ് നാസർ അൽമുഹമ്മദ് അസ്വബാഹ്മായി നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത് .

മന്ത്രിമാരുടെ സാന്നിധ്യത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജും കുവൈത്ത് വിദേശകാര്യ സഹമന്ത്രി മജ്ദി അഹ്മദ് അൽ ദാഫിറും ആണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കുവൈത്തിലെത്തുന്ന ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ധാരണപത്രം. ഇന്ത്യ, കുവൈത്ത് ജോയിന്‍റ് കമീഷന്‍റെ ആദ്യ യോഗം ഈ വർഷം നടത്താനും വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി ആരോഗ്യം, ഹൈഡ്രോകാർബൺ, മാൻപവർ എന്നീ വിഷയങ്ങളിൽ ഊന്നിയാകും ആദ്യ യോഗം. മറ്റു മേഖലകളിലെ സഹകരണത്തിന് പുതിയ ജോയന്‍റ് വർക്കിങ് ഗ്രൂപ്പുകൾ രൂപവത്കരിക്കാനും ധാരണയായിട്ടുണ്ട് കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഡോ അബ്ദുല്ല ഈസ അൽ സൽമാനും യോഗത്തിൽ സന്നിഹിതനായിരുന്നു.

ഇൻഡോ കുവൈത്ത് നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാർഷികം സംയുക്തമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ഒരു വര്ഷം നീളുന്ന ആഘോഷപരിപാടികള്ക്കു ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു. ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ , വാക്സിനേഷൻ ആശങ്കകൾ , എന്നീ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി .

TAGS :

Next Story