Quantcast

ഖത്തറിൽ പഴയ കറൻസി നോട്ടുകൾ മാറാനുള്ള സമയപരിധി ജൂലൈ ഒന്നിന് അവസാനിക്കും

ബാങ്കുകൾ, എടിഎമ്മുകൾ തുടങ്ങിയവ വഴി പുതിയ നോട്ടുകൾ മാറിയെടുക്കാനുള്ള നടപടി ജനങ്ങൾ വേഗത്തിലാക്കണമെന്ന് അധികൃതർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    8 Jun 2021 7:17 PM GMT

ഖത്തറിൽ പഴയ കറൻസി നോട്ടുകൾ മാറാനുള്ള സമയപരിധി ജൂലൈ ഒന്നിന് അവസാനിക്കും
X

ഖത്തറിൽ പഴയ കറൻസി നോട്ടുകൾ മാറാനുള്ള സമയപരിധി ജൂലൈ ഒന്നിന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാങ്കുകൾ, എടിഎമ്മുകൾ തുടങ്ങിയവ വഴി പുതിയ നോട്ടുകൾ മാറിയെടുക്കാനുള്ള നടപടി ജനങ്ങൾ വേഗത്തിലാക്കണമെന്ന് ഖത്തർ നാഷണൽ ബാങ്ക് ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഡിസംബർ 18നാണ് ഖത്തർ പുതിയ കറൻസികൾ പുറത്തിറക്കിയത്. തുടർന്ന് പഴയ നോട്ടുകൾ മാറിയെടുക്കാനുള്ള സമയപരിധി ജൂലൈ ഒന്നായും നിശ്ചയിച്ചു. അവസാന തിയതിക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഇനിയും പഴയ നോട്ടുകൾ കയ്യിലുള്ളവർ അവ മാറ്റിയെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഖത്തർ നാഷണൽ ബാങ്ക് ആവശ്യപ്പെട്ടത്.

ഖത്തർ സെൻട്രൽ ബാങ്കിന് കീഴിലുള്ള മുഴുവൻ ബാങ്കുകളിലും ക്യൂഎൻബി എടിഎമ്മുകൾ, ഐടിഎമ്മുകൾ തുടങ്ങിയ വഴിയും പഴയ നോട്ടുകൾ മാറിയെടുക്കാനും ഡെപ്പോസിറ്റ് ചെയ്യാനും സൗകര്യമുണ്ട്. ജൂലൈ ഒന്നിനുശേഷം ഈ നോട്ടുകൾ വിനിമയത്തിനായി ഉപയോഗിക്കുന്നത് കുറ്റകരമാകും. ഒരു റിയാൽ മുതൽ അഞ്ഞൂറ് വരെയുള്ള മുഴുവൻ നോട്ടുകളും പുതുക്കിക്കൊണ്ടാണ് അഞ്ചാം സിരീസ് കറൻസികൾ ഖത്തർ സെൻട്രൽ ബാങ്ക് കഴിഞ്ഞ വർഷം പുറത്തിറക്കിയത്.

TAGS :

Next Story