Quantcast

ഇന്ത്യാ-സൗദി യാത്ര പ്രതിസന്ധി രൂക്ഷമാകുന്നു; ബഹ്റൈൻ വഴി യാത്ര തടസ്സപെടാൻ സാധ്യത

നിലവിൽ ഇന്ത്യക്കാർക്ക് സൗദിയിലെത്താനുളള ഏക ഇടത്താവളമാണ് ബഹ്റൈൻ.

MediaOne Logo

Web Desk

  • Updated:

    2021-05-01 01:09:22.0

Published:

1 May 2021 1:06 AM GMT

ഇന്ത്യാ-സൗദി യാത്ര പ്രതിസന്ധി രൂക്ഷമാകുന്നു; ബഹ്റൈൻ വഴി യാത്ര തടസ്സപെടാൻ സാധ്യത
X

ഇന്ത്യാ-സൗദി വിമാന യാത്ര പതിസന്ധി രൂക്ഷമാകുന്നു. ബഹ്റൈൻ വഴിയുള്ള യാത്രക്ക് സർക്കാർ വിലക്കേർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. നിലവിൽ ഇന്ത്യക്കാർക്ക് സൗദിയിലെത്താനുളള ഏക ഇടത്താവളമാണ് ബഹ്റൈൻ. മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയപ്പോഴും ബഹ്റൈനിലേക്ക് വരാൻ ഇന്ത്യക്കാർക്ക് തടസ്സങ്ങളില്ല. എന്നാൽ കഴിഞ്ഞ ദിവസം ബഹറൈൻ പാർലിമെന്‍റ് അംഗങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ നിര്‍ത്തിവെക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിൽ വ്യപനത്തിലുള്ള പുതിയ കൊറോണ വൈറസ് 17 രാജ്യങ്ങര്‍ നിര്‍ത്തിവെക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ ബഹ്റൈൻ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന ആശങ്കയിലാണ് സൗദിയിലെ ഇന്ത്യൻ പ്രവാസികൾ. ബഹറൈനും ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയാൽ, നിലവിൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് വരാനുള്ള അവസാനത്തെ വഴിയും അടയും. മെയ് 17ന് സൗദിയിൽ നിന്ന് രാജ്യാന്തര വിമാന സർവ്വീസുകള്‍ പുനരാരംഭിക്കുന്നതിനായി വിവിധ വകുപ്പുകൾ തമ്മിൽ സജീവ ചർച്ചകൾ നടക്കുന്നുണ്ട്. വിമാന സർവ്വീസ് പുനരാരംഭിച്ചാലും, നിലവിലെ കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സർവ്വീസുകൾ ഉണ്ടാകുമോ എന്ന കാര്യത്തിലും ആശങ്കയിലാണ് സൗദിയിലെ പ്രവാസികൾ.

TAGS :

Next Story