Quantcast

മദ്രസ പ്രൈമറി പൊതുപരീക്ഷ: വിജയികളെ അനുമോദിച്ചു

പൊതുപരീക്ഷയിൽ ഖത്തറിലെ അൽമദ്രസ അൽഇസ്‍ലാമിയ ശാന്തിനികേതൻ മികച്ച നേട്ടം സ്വന്തമാക്കി

MediaOne Logo

Web Desk

  • Published:

    6 Jun 2021 2:00 AM GMT

മദ്രസ പ്രൈമറി പൊതുപരീക്ഷ: വിജയികളെ അനുമോദിച്ചു
X

കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് ഈ വർഷം നടത്തിയ പ്രൈമറി പൊതുപരീക്ഷയിൽ ഖത്തറിലെ അൽമദ്രസ അൽഇസ്‍ലാമിയ ശാന്തിനികേതൻ മികച്ച നേട്ടം സ്വന്തമാക്കി. ഓൺലൈൻ വഴി നടന്ന ചടങ്ങിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

ഖത്തർ അൽവക്രയിലെ അൽമദ്രസ അൽ ഇസ്‍ലാമിയയിലെ നാല് വിദ്യാർത്ഥികളാണ് ഇത്തവണത്തെ കേരളാ മദ്രസാ എജ്യുക്കേഷൻ ബോർഡ് പരീക്ഷയിൽ സമ്പൂർണ വിജയം നേടിയത്. പ്രവാസി വിദ്യാർത്ഥികളായ ഫാത്തിമ നെബ, ശാസിയ വിപി, ഷെസ ഫാത്തിമ, ഷിഫ്‌ന മുഹമ്മദ് എന്നിവരാണ് മുഴുവൻ മാർക്കോടെ ഒന്നാം സ്ഥാനം നേടിയത്. അഹ്‌മദ് ഫൗസാൻ, മുഹമ്മദ് യാസിർ, റിസ സമീർ, ശദ മൻസൂർ, എന്നിവർ 349 മാർക്ക് നേടി രണ്ടാം സ്ഥാനവും നേടി.

വിദ്യാർത്ഥികളെ അനുമോദിക്കാനായി 'തഹാനി 2021' എന്ന പേരിൽ നടന്ന ഓൺലൈൻ ചടങ്ങ് ഇന്റഗ്രേറ്റഡ് ഇസ്‍ലാമിക് എജ്യുക്കേഷൻ ഇന്ത്യ ചെയർമാൻ ഡോ. ആർ യൂസുഫ് ഉദ്ഘാടനം ചെയ്തു. മദ്രസ പ്രിൻസിപ്പൽ എംടി ആദം, കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ സുശീർ ഹസൻ, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് കെടി അബ്ദുറഹ്‌മാൻ, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് കെസി അബ്ദുല്ലത്തീഫ്, സിഐസി വിദ്യാഭ്യാസ വിഭാഗം തലവൻ അൻവർ ഹുസൈൻ വാണിയമ്പലം എന്നിവരും പങ്കെടുത്തു.

TAGS :

Next Story