Quantcast

സൗദിയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളികളുടെ കൂട്ട ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

പരിസ്ഥിതി-ജല-കൃഷി മന്ത്രാലയമാണ് രാജ്യത്തെ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നൽകിയത്. മുൻകരുതൽ സ്വീകരിക്കാനും കർഷകർക്ക് മന്ത്രാലയം നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    1 May 2021 7:08 AM IST

സൗദിയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളികളുടെ കൂട്ട ആക്രമണത്തിന്  സാധ്യതയെന്ന്  മുന്നറിയിപ്പ്
X

സൗദിയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളികളുടെ കൂട്ട ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. പരിസ്ഥിതി ജല - കൃഷി മന്ത്രാലയമാണ് രാജ്യത്തെ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നൽകിയത്. മുൻകരുതൽ സ്വീകരിക്കാനും കർഷകർക്ക് മന്ത്രാലയം നിർദേശം നൽകി. മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടതിന് സമാനമായ ജറാദ് അഥവാ വെട്ട് കിളികളുടെ കൂട്ട ആക്രമണത്തിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. പരിസ്ഥിതി, ജല കൃഷി മന്ത്രാലയമാണ് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയത്.

അടുത്ത ഒരാഴ്ചക്കുള്ളില്‍ വെട്ട് കിളികളുടെ കൂട്ട പാലായനത്തിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. രാജ്യത്തിന്‍റെ വടക്കന്‍ നഗരങ്ങളിലും കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളിലെയും കൃഷിയിടങ്ങളിലും മരുഭൂ പ്രദേശങ്ങളിലുമാണ് ഇവ കൂട്ടമായി പ്രത്യക്ഷപ്പെടുക. സക്കാക, ഹാഇല്‍, ബുറൈദ ഭാഗങ്ങളില്‍ നിന്ന പാലായനം ആരംഭിക്കുന്ന വെട്ട് കിളികള്‍ മദീനയുടെ ചില ഭാഗങ്ങളിലൂടെ കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ ബാത്തിനില്‍ എത്തും. മെയ് ആദ്യ വാരം അവസാനിക്കുന്നതോടെ കിളികള്‍ രാജ്യം വിട്ട് കുവൈറ്റിലേക്ക് പാലായനം ചെയ്യുമെന്നും മന്ത്രാലയം വിശദീകരിച്ചു. വെട്ട് കിളികളുടെ പ്രചനന കാലം ആരംഭിക്കുന്നതാണ് കൂട്ട പാാലായനത്തിന് കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി. വിളവിന് പാകമായ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും കൃഷിക്കും നാശനഷ്ടങ്ങള്‍ നേരിടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രലയം നിര്‍ദ്ദേശം നല്കി. ജറാദ് ഇനത്തില് പ്പെട്ട പ്രത്യേക വിഭാഗം വെട്ടു കിളികള്‍ സ്വദേശികള്‍ക്ക് ഇഷ്ട ഭക്ഷണ വിഭവവും കൂടിയാണ്.

TAGS :

Next Story