Quantcast

ഹജ്ജിനുള്ള ഉപാധികൾ പ്രഖ്യാപിച്ച് സൗദി; അനുമതി വാക്‌സിനെടുത്തവർക്ക് മാത്രം

വിദേശികളുടെ കാര്യത്തിൽ വ്യക്തതയില്ല; വിദേശികളെ പങ്കെടുപ്പിക്കില്ലെന്ന വാർത്ത ഹജ്ജ്-ഉംറ മന്ത്രാലയം തള്ളി

MediaOne Logo

Web Desk

  • Published:

    10 May 2021 3:26 AM GMT

ഹജ്ജിനുള്ള ഉപാധികൾ പ്രഖ്യാപിച്ച് സൗദി; അനുമതി വാക്‌സിനെടുത്തവർക്ക് മാത്രം
X

സൗദി അറേബ്യ ഈ വർഷത്തെ ഹജ്ജ് നിർവഹണത്തിനുള്ള ഉപാധികൾ പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡങ്ങളും പ്രത്യേക സുരക്ഷാ നിബന്ധനകളും പാലിച്ചായിരിക്കും ഇത്തവണയും ഹജ്ജ് കർമത്തിന് അനുമതി ലഭ്യമാക്കുക. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും ഹജ്ജ് നടപടികളുണ്ടാകുകയെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ ഇത്തവണയും നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ഹജ്ജിന് അനുമതി നൽകുക. ഹജ്ജ് തീർഥാടനത്തിന് പ്രത്യേക നിബന്ധനകളും ചട്ടങ്ങളും ഏർപ്പെടുത്തുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും വിലയിരുത്തിവരികയാണ്. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

സുരക്ഷിതമായി തീർഥാടനം പൂർത്തിയാക്കുന്നതിനുള്ള അന്തിമ രൂപരേഖ ഉടൻ മന്ത്രാലയം പുറത്തിറക്കും. പരിമിത എണ്ണം ആഭ്യന്തര തീർഥാടകരെ മാത്രം ഉൾപ്പെടുത്തിയാണ് കഴിഞ്ഞ തവണ ഹജ്ജ് നടന്നത്. ഇത്തവണയും രണ്ട് ഡോസ് കോവിഡ് വാക്സിൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതിയുണ്ടാകുകയെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര തീർഥാടകർക്ക് പുറമേ ഇത്തവണ വിദേശ തീർഥാടകരെ കൂടി പങ്കെടുപ്പിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ ഇത്തവണയും തീർഥാടനത്തിന് വിദേശികളെ പങ്കെടുപ്പിക്കില്ലെന്ന തരത്തിൽ വിദേശ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്ത മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്.

TAGS :

Next Story