Quantcast

സൗദിയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങളിൽ അടുത്ത മാസം മുതൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം

ഐസ്‌ക്രീം, പാനീയങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്ന വാഹനങ്ങളിലാണ് സൗദിവൽക്കരണം നടപ്പിലാക്കുന്നത്

MediaOne Logo

Jaisy

  • Published:

    18 April 2021 1:28 AM GMT

സൗദിയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങളിൽ അടുത്ത മാസം മുതൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം
X

സൗദിയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങളിൽ അടുത്ത മാസം മുതൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കും. ഐസ്‌ക്രീം, പാനീയങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്ന വാഹനങ്ങളിലാണ് സൗദിവൽക്കരണം നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ മലയാളികളുൾപ്പെടെ മൂന്ന് ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.

വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന സ്വദേശിവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണ വിതരണ വാഹനങ്ങളിലും സൗദിവൽക്കരണം നടപ്പിലാക്കുന്നത്. ഐസ്‌ക്രീം, പാനീയങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ മൂന്ന് ഇനം ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന വാഹനങ്ങളിലാണ് പുതിയതായി സ്വദേശിSaudization wage subsidy program launchedവൽക്കരണം നടപ്പിലാക്കുക. ഈ മേഖലകളിൽ അടുത്ത മാസം മുതൽ, അതായത് ശവ്വാൽ മുതൽ തന്നെ സമ്പൂർണ്ണ സൗദിവൽക്കരണം നടപ്പിലാക്കുവാനാണ് നീക്കം. ഇതിലൂടെ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈ മേഖലയിൽ പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ വേതനത്തിന്‍റെ നിശ്ചിത വഹിതം മന്ത്രാലയം വഹിക്കും. മാത്രവുമല്ല, തൊഴിൽ പരിശീലന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

പദ്ധതി നടപ്പിലാക്കാൻ തൊഴിലുടമകളെയും തൊഴിലാളികളേയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. കൂടാതെ റസ്റ്റോറന്‍റുകളില്‍ 20 ശതമാനവും ഷോപ്പിംഗ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന റസ്റ്റോറന്‍റുകളില്‍ 40 ശതമാനവും സൗദിവത്ക്കരണം നടപ്പിലാക്കും. ഒരു ഷിഫ്റ്റിൽ നാലോ, അതിൽ കൂടുതലോ ജീവനക്കാരുള്ള റസ്‌റ്റോറന്‍റുകളിലാണ് പുതിയ ചട്ടം ബാധകമാകുക.


TAGS :

Next Story