Quantcast

ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വർധന

കോവിഡ് പ്രോട്ടോകോൾ ലംഘനം തടയാനുള്ള പരിശോധനകൾ വ്യാപകമാക്കുമെന്ന് അധികൃതർ

MediaOne Logo

Web Desk

  • Published:

    25 May 2021 1:31 AM GMT

ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വർധന
X

ബഹ്റൈനിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗം ബാധിച്ചുള്ള മരണ നിരക്കിലും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 3177 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിലും മരണ നിരക്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർധനവ് ഇന്നലെയും ആവർത്തിച്ചു. ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷമുള്ള കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന കോവിഡ് മരണ നിരക്കാണ് ഇന്നലത്തേത്. 24 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണത്തിന് കീഴടങ്ങിയത്. കോവിഡ് കേസുകളുടെ പ്രതിദിന വർധനവ് കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് മന്ത്രിസഭാ യോഗം വിലയിരുത്തി. എല്ലാവർക്കും വാക്സിൻ എന്ന ലക്ഷ്യം കൈവരിക്കാന്‍ തീരുമാനിച്ചു.

കോവിഡ് പ്രോട്ടോകോൾ ലംഘനം തടയാനുള്ള പരിശോധനകൾ വ്യാപകമാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രോട്ടോകോള്‍ ലംഘിച്ച ഒരു റെസ്റ്റോറന്‍റും കോഫിഷോപ്പും അടച്ചിടാൻ പൊതുജനാരോഗ്യ വകുപ്പ് നിർദേശം നൽകി. ഒരാഴ്ചത്തേക്കാണ് ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തന വിലക്കുള്ളത്. നിയമം ലംഘിച്ച 11 റെസ്റ്റോറന്‍റുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

രാജ്യത്ത് 3177 പോസിറ്റീവ് കേസുകളും 1548 പേർക്ക് രോഗമുക്തിയുമാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 22342 പേർ നിലവിൽ ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 186 പേരുടെ നില ഗുരുതരമാണ്.

TAGS :

Next Story