Quantcast

അല്‍ അഖ്സയിലെ ഇസ്രയേല്‍ അതിക്രമം: ഖത്തറിന്‍റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച്ച അടിയന്തിര അറബ് ലീഗ് യോഗം

ഖത്തര്‍ അമീര്‍ പലസ്തീന്‍ പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ചു, ഹമാസ് നേതാവ് ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തി

MediaOne Logo

Saifudheen PC

  • Updated:

    2021-05-08 20:49:04.0

Published:

8 May 2021 8:45 PM GMT

അല്‍ അഖ്സയിലെ ഇസ്രയേല്‍ അതിക്രമം: ഖത്തറിന്‍റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച്ച അടിയന്തിര അറബ് ലീഗ് യോഗം
X

ജറുസലേമിലെ അല്‍ അഖ്സ പള്ളിക്കകത്ത് പ്രാര്‍ത്ഥന നടത്തുകയായിരുന്ന പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനൊരുങ്ങി അറബ് ലീഗ്. ഖത്തറിന്‍റെ അധ്യക്ഷതയില്‍ അറബ് ലീഗിന്‍റെ സ്ഥിരം സമിതി തിങ്കളാഴ്ച്ച അടിയന്തിര യോഗം ചേരും. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന പലസ്തീന്‍ ആവശ്യം കൂടി പരിഗണിച്ചാണ് യോഗമെന്ന് ഖത്തര്‍ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് ജറാഹ് മേഖലയില്‍ കൂടുതല്‍ പലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ കൈക്കൊള്ളേണ്ട നിലപാടുകളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും

അതിനിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ന് പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്‍റെ രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഗനിയ്യ ഖത്തര്‍ അമീറിനെ നേരിട്ട് വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചതായും ഖത്തര്‍ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story