Quantcast

ഖത്തറില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

പകല്‍ സമയം ചൂട് കൂടിയതിനെ തുടര്‍ന്നാണ് സമയമാറ്റം

MediaOne Logo

സൈഫുദ്ദീന്‍ പി.സി

  • Updated:

    2021-06-10 18:26:09.0

Published:

10 Jun 2021 6:30 PM GMT

ഖത്തറില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
X

ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റ രണ്ടാം ഡോസ് നല്‍കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകളുടെ പ്രവര‍്ത്തന സമയത്തില്‍ മാറ്റം. വൈകീട്ട് നാല് മുതല്‍ അര്‍ദ്ധരാത്രി വരെയായിരിക്കും സെന്‍ററുകളുടെ പ്രവര‍്ത്തനം. രാത്രി പതിനൊന്ന് മണി വരെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. ജൂണ്‍ 13 മുതല്‍ പുതിയ പ്രവര്‍ത്തന സമയം നിലവില്‍ വരും. ലുസൈല്‍, അല്‍ വക്ര എന്നിവിടങ്ങളിലാണ് നിലവില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകള്‍ പ്രവര‍്ത്തിക്കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ മാത്രമാണ് ഇവിടെ നിന്നും നല്‍കുന്നത്.

പകല്‍ സമയം ചൂട് കൂടിയതിനെ തുടര്‍ന്നാണ് സമയമാറ്റമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വൈകുന്നേരങ്ങളിലും രാത്രിയിലും താരതമ്യേന ചൂട് കുറയുമെന്നതിനാല്‍ വാക്സിനെടുക്കാനെത്തുന്നവര‍്ക്കും ജീവനക്കാര്‍ക്കും ആശ്വാസമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഇവിടെ നിന്നും രണ്ടാം ഡോസ് നല‍്കാന‍് കഴിഞ്ഞതായി അധികൃതര് അറിയിച്ചു

Next Story