Quantcast

ഖത്തര്‍ കോവിഡ് വാക്സിനേഷന്‍: രണ്ടാം ഡോസ് നടപടിക്രമങ്ങളില്‍ മാറ്റം

ഹെല്‍ത്ത് സെന്‍ററുകളില്‍ വെച്ച് ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസും ഹെല്‍ത്ത് സെന്‍ററില്‍

MediaOne Logo

Saifudheen PC

  • Published:

    30 April 2021 5:45 AM IST

ഖത്തര്‍ കോവിഡ് വാക്സിനേഷന്‍: രണ്ടാം ഡോസ് നടപടിക്രമങ്ങളില്‍ മാറ്റം
X

ഖത്തറില്‍ കോവിഡ് വാക്സിനേഷന്‍റെ രണ്ടാം ഡോസിനായി ചെയ്യേണ്ട കാര്യങ്ങളില്‍ മാറ്റം വരുത്തിയതായി പിഎച്ച്സിസി അറിയിച്ചു. ആദ്യ ഡോസ് ഹെല്‍ത്ത് സെന്‍ററുകളില്‍ വെച്ച് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസും അതെ ഹെല്‍ത്ത് സെന്‍ററില്‍ വെച്ച് തന്നെയായിരിക്കും ലഭിക്കുക. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഹെല്‍ത്ത് സെന്‍ററുകളില്‍ വെച്ച് ആദ്യ ഡോസ് എടുക്കുകയും രണ്ടാം ഡോസിനായി ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററിലെത്താന്‍ ആവശ്യപ്പെട്ടവര്‍ക്കും ഇതിനായുള്ള പുതിയ എസ്എംഎസ് ഉടന്‍ തന്നെ ഫോണില്‍ വരും. അപ്പോയിന്‍മെന്‍റ് ഇല്ലാതെ ഹെല്‍ത്ത് സെന്‍ററില്‍ എത്തിയാല്‍ രണ്ടാം ഡോസ് ലഭിക്കില്ല.

ക്യൂഎന്‍സിസി സെന്‍ററില്‍ വെച്ച് ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഇനി ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകളില്‍ വെച്ച് രണ്ടാമത്തെ ഡോസ് ലഭിക്കുക. ഇതിനായി ഇവര്‍ക്ക് പ്രത്യേക അപ്പോയിന്‍മെന്‍റ് എസ്എംഎസ് വരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

Next Story