Quantcast

കൊവിഡ്: ഖത്തറില്‍ ഒരു മലയാളി മരണം കൂടി

കോട്ടക്കല്‍ സ്വദേശി മൊയ്തീന്‍ കുട്ടിയാണ് മരിച്ചത്

MediaOne Logo

Saifudheen PC

  • Updated:

    2021-04-26 11:06:13.0

Published:

26 April 2021 4:30 PM IST

കൊവിഡ്: ഖത്തറില്‍ ഒരു മലയാളി മരണം കൂടി
X

കോവിഡ് രോഗബാധ മൂലം ചികിത്സയിലായിരുന്ന മലയാളി പ്രവാസി ഖത്തറില്‍ മരിച്ചു. കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശി തൂമ്പത്ത് വീട്ടില്‍ മൊയ്തീന്‍ കുട്ടി (43)യാണ് മരിച്ചത്. ഹമദ് ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. ഖത്തറില്‍ അക്കൌണ്ടന്‍റായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഫെബിന ദോഹയില്‍ ടീച്ചറായി ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കും.

Next Story