Quantcast

ഖത്തറിലെ പുതിയ ക്വാറന്‍റൈന്‍ നിയന്ത്രണം; നേരത്തെ ബുക്കിങ് നടത്തിയവര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

29 ന് മുമ്പായി യാത്ര ചെയ്യുന്നവര്‍ക്ക് പഴയ ബുക്കിങ് മതി, ശേഷമുള്ളവര്‍ക്ക് പുതിയ ബുക്കിങ് നിര്‍ബന്ധം

MediaOne Logo

Saifudheen PC

  • Updated:

    2021-04-27 19:16:57.0

Published:

28 April 2021 12:30 AM IST

ഖത്തറിലെ പുതിയ ക്വാറന്‍റൈന്‍ നിയന്ത്രണം; നേരത്തെ ബുക്കിങ് നടത്തിയവര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
X

ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ പത്ത് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റൈന്‍ നിബന്ധന 29 വ്യാഴം 2 AM മുതല്‍ പ്രാബല്യത്തില്‍ വരും. അതിനിടെ പഴയ ഉത്തരവനുസരിച്ച് 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനായി ബുക്കിങ് നടത്തിയവര്‍ ഇനിയെന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഡിസ്കവര്‍ ഖത്തര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

-29 ന് പുലര്‍ച്ചെക്ക് മുമ്പായി യാത്ര ചെയ്യുന്നവര്‍ക്ക് ഏഴ് ദിവസത്തെ പഴയ ബുക്കിങ് മതിയാകും. ഇവര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ മെയില്‍ വഴി അറിയിക്കും.

-29 ന് ശേഷമുള്ള യാത്രക്കാരുടെ പഴയ ഏഴ് ദിവസത്തെ ബുക്കിങ് റദ്ദാക്കപ്പെടും. ഇതിന്‍റെ പണം 15 ദിവസത്തിനകം റീഫണ്ട് ചെയ്യും. തുടര്‍ന്ന് യാത്രക്കായി ഇവര്‍ 10 ദിവസത്തെക്കുള്ള പുതിയ ക്വാറന്‍റൈന്‍ ബുക്കിങ് മുഴുവന്‍ പണമടച്ച് നടത്തണം.

27 മുതലുള്ള മുഴുവന്‍ പുതിയ ബുക്കിങുകളും പുതിയ നിബന്ധനകള്‍ക്കനുസരിച്ചായിരിക്കുമെന്നും ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു. കൂടാതെ പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഖത്തറില്‍ വെച്ചോ ഇന്ത്യയില്‍ വെച്ചോ വാക്സിന്‍ സ്വീകരിച്ചവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കുമൊക്കെ പുതിയ നിബന്ധനകള്‍ ബാധകമാണ്. ഡിസ്കവര്‍ ഖത്തറിന്‍റെ പുതിയ അറിയിപ്പ് ലിങ്ക് താഴെ...

https://www.qatarairwaysholidays.com/qa-en/welcome-home-high-risk-arrivals/

Next Story