ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള യാത്ര: മുഴുവന്‍ യാത്രക്കാര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി
പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രകള്‍ക്ക് ഖത്തര്‍ ഭരണകൂടം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പുതിയ നിബന്ധനകള്‍ ഇനി പറയുന്നവയാണ്
-വാക്സിനെടുത്തവര്‍ ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാര്‍ക്കും പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധം
-പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമാക്കി
Next Story
Adjust Story Font
16

