Quantcast

പലസ്തീന് ഒരു മില്യണ്‍ ഡോളറിന്‍റെ അടിയന്തിര സഹായം പ്രഖ്യാപിച്ച് ഖത്തര്‍

മരുന്നുകളും ആശുപത്രി സൌകര്യങ്ങളുമുള്‍പ്പെടെയുള്ള അടിസ്ഥാന സഹായങ്ങളൊരുക്കുകയാണ് ലക്ഷ്യം

MediaOne Logo

Saifudheen PC

  • Published:

    17 May 2021 1:45 PM GMT

പലസ്തീന് ഒരു മില്യണ്‍ ഡോളറിന്‍റെ അടിയന്തിര സഹായം പ്രഖ്യാപിച്ച് ഖത്തര്‍
X

ഇസ്രയേലിന്‍റെ അതിക്രമങ്ങളില്‍ തകര്‍ന്ന ഗസയിലെ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനായി ഒരു മില്യണ്‍ ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍. ഗസയിലെ ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റി വഴിയാണ് സഹായമെത്തിക്കുക. പരിക്കറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൌകര്യങ്ങള്‍ ഒരുക്കാനാണ് ഈ ഫണ്ട് വിനിയോഗിക്കുക. ആശുപത്രികളിലേക്കുള്ള മരുന്നുകള്‍, ഉപകരണങ്ങള്‍, ആംബുലന്‍സ് സഹായം, കോവിഡ് സുരക്ഷാ മുന്‍കരുതല്‍ വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, തകര്‍ന്ന വീടുകള്‍ പെട്ടെന്ന് വാസയോഗ്യമാക്കി മാറ്റുന്നതിനുള്ള ജോലികള്‍ തുടങ്ങിയവയാണ് ഫണ്ടുപയോഗിച്ച് നടപ്പാക്കുക. ഇതിന്‍റെ ആദ്യപടിയായി ഗസയിലുള്ള ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റി ടീം ഗസയില്‍ ഇസ്രയേലി റോക്കറ്റാക്രമണത്തില്‍ തകര്‍ന്ന മേഖലകളും ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. അടിയന്തിരമായി മരുന്നുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ എത്തിക്കേണ്ട ആവശ്യകത ഈ സന്ദര്‍ശനത്തില്‍ ബോധ്യമായതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. ഏതൊക്കെ മേഖലകളിലാണ് കൂടുതല്‍ ദുരിതമുള്ളതെന്ന് കണ്ടെത്തുന്നതിനായി QRCS ടീമിന്‍റെ സന്ദര്‍ശനങ്ങള്‍ തുടരും. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഗസയിലും വെസ്റ്റ് ബാങ്കിലും വിവിധ തരത്തിലുള്ള പുനരധിവാസ പദ്ധതികളും റിലീഫ് പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട് ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈ‌റ്റി

Next Story